കാഠ്‌മണ്ഡു: നേപ്പാളിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ അനിശ്ചിതത്വത്തിന് വിരാമം. നിലവിൽ നേപ്പാളിൽ ഉള്ളവർക്ക് സഊദിയിലേക്ക് പോകാമെന്നു നേപ്പാൾ എമിഗ്രേഷൻ ഔദ്യോഗികമായി അറിയിച്ചതോടെയാണ് മണിക്കൂറുകൾ നീണ്ട ആശങ്കകൾക്ക് അവസാനമായത്. ഇതിനകം നേപ്പാളിൽ പ്രവേശിച്ച വിദേശ പൗരന്മാർക്ക് മറ്റു രാജ്യങ്ങളിലേക്ക് പോകാമെന്നാണ് നേപ്പാൾ എമിഗ്രേഷൻ വിഭാഗം ഔദ്യോഗികമായി അറിയിച്ചത്.
ഇന്ന് അർദ്ധ രാത്രി മുതൽ ട്രാൻസിറ്റ് യാത്രക്കാരെ വിലക്കിയുള്ള നേപ്പാൾ തീരുമാനം നിലവിൽ വരുന്നതോടെ ഇവിടെ കുടുങ്ങിയ ആയിരക്കണക്കിന് ഇന്ത്യക്കാർ ആശങ്കയിലായിരുന്നു. ഇവരെ സഊദിയിലെത്തിക്കാനുള്ള നടപടികൾ കൈക്കൊള്ളുന്നുവെന്നും അധികൃതരുമായി ചർച്ചകൾ നടക്കുന്നുവെന്നും കഴിഞ്ഞ ദിവസം നേപ്പാളിലെ ഇന്ത്യൻ എംബസി അറിയിച്ചിരുന്നുവെങ്കിലും ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനം അറിയിക്കാൻ സാധിക്കായതോടെ മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് ഇന്ന് രാവിലെ മുതൽ എംബസിക്ക് മുന്നിൽ എത്തിയത്.
ഇന്ന് വൈകുന്നേരം നേപ്പാൾ എമിഗ്രേഷൻ പുറത്തിറക്കിയ സർക്കുലർ
എന്നാൽ, വൈകുന്നേരത്തോടെ നേപ്പാൾ അധികൃതർ തന്നെ ഔദ്യോഗികമായി ഇക്കാര്യം വ്യക്തമാക്കി സർക്കുലർ പുറത്തിറക്കുകയായിരുന്നു. വിദേശ രാജ്യക്കാർക്ക് നേപ്പാളിൽ നിന്ന് മൂന്നാം രാജ്യത്തേക്ക് പോകാൻ അനുവാദമില്ലെന്നും എന്നാൽ, ഇതിനകം നേപ്പാളിൽ പ്രവേശിച്ച വിദേശ രാജ്യക്കാർക്ക് സഊദി പോലുള്ള മൂന്നാം രാജ്യത്തേക്ക് യാത്ര ചെയ്യാമെന്നുമാണ് നേപ്പാൾ എമിഗ്രേഷൻ പുറത്തിറക്കിയ സർക്കുലറിൽ അറിയിച്ചിരിക്കുന്നത്.
കൂടുതൽ സഊദി, പ്രധാന ഗൾഫ് വാർത്തകൾ ഉടൻ കിട്ടുവാനായി ഗ്രൂപ്പിൽ അംഗമാകാം 👇