Saturday, 27 July - 2024

ഇന്ത്യയിലേക്ക് അടിയന്തിര മെഡിക്കല്‍ സഹായമെത്തിക്കാന്‍ ഖത്തര്‍ അമീറിന്‍റെ ഉത്തരവ്

ദോഹ: കൊവിഡ് ദുരിതത്തില്‍ വലയുന്ന ഇന്ത്യക്ക്  അടിയന്തിര മെഡിക്കല്‍ സഹായമെത്തിക്കാന്‍ ഖത്തര്‍ അമീറിന്റെ ഉത്തരവ്. ബുധനാഴ്ച്ച അര്‍ദ്ധരാത്രിയോടെയാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയിലേക്ക് അടിയന്തിര മെഡിക്കൽ സഹായമെത്തിക്കാൻ അമീർ ഷെയ്ക് തമീം ബിൻ ഹമദ് അൽതാനി നിർദേശം നൽകിയതായി ഖത്തർ ന്യൂസ്‌ ഏജൻസി റിപ്പോർട്ടിൽ അറിയിച്ചു.

നിലവിലെ ഇന്ത്യ യിലെ ഭയാനകമായ സാഹചര്യത്തില്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തര്‍ അമീറുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഖത്തര്‍ വിദേശകാര്യ സെക്രട്ടറി ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ ദീപക് മിത്തലിനെ കണ്ട് കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഖത്തർ അമീറിന്റെ തീരുമാനം ദേശീയ വാർത്താ ഏജൻസി പുറത്ത് വിട്ടത്.

എന്നാല്‍, ഏതൊക്കെ തരത്തിലുള്ള സഹായങ്ങളാണുണ്ടാവുകയെന്ന് വ്യക്തമല്ല. വലിയ അളവ് ഓക്സിജന്‍ സിലിണ്ടറുകളാണ് ഇന്ത്യയിലേക്ക് എത്തിക്കുന്നതെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇത് സംബന്ധിച്ച അറിയിപ്പ് എംബസി ഇന്ന് പുറത്തിറക്കാന്‍ സാധ്യതയുണ്ട്. ഈ കൂടിക്കാഴ്ച്ചകള്‍ക്കെല്ലാം പിന്നാലെ ബുധനാഴ്ച്ച അര്‍ദ്ധരാത്രിയോടെയാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ഇതോടെ ഇന്ത്യയിലേക്ക് അറബ് രാജ്യങ്ങളുടെ സഹായം ഒഴുകുകയാണ്. നേരത്തെ സഊദി, യു എ ഇ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും ഓക്സിജൻ അടക്കമുള്ള സഹായങ്ങൾ ഇന്ത്യയിലേക്ക് എത്തിയിട്ടുണ്ട്.

കൂടുതൽ സഊദി, പ്രധാന ഗൾഫ് വാർത്തകൾ ഉടൻ കിട്ടുവാനായി ഗ്രൂപ്പിൽ അംഗമാകാം 👇

https://chat.whatsapp.com/EKlixFB65tvH7kM7dHLgfp

Most Popular

error: