കാഠ്‌മണ്ഡു: നാളെ അർദ്ധ രാത്രി മുതൽ ട്രാൻസിറ്റ് യാത്രക്കാർക്ക് രാജ്യത്തേക്ക് അനുമതി നൽകുകയിലെന്ന നേപ്പാൾ സർക്കാർ പ്രഖ്യാപനത്തോടെ ആശങ്കയിലായ പ്രവാസികളുടെ കാര്യത്തിൽ എംബസി ഇടപെടുന്നു. നേപ്പാളിലെ ഇന്ത്യൻ എംബസിയാണ് ഇത് സംബന്ധിച്ച പ്രസ്താവന ഇറക്കിയത്. നിലവിൽ നേപ്പാളിൽ എത്തിച്ചേർന്നവരുടെ കാര്യത്തിൽ അനുയോജ്യമായ തീരുമാനത്തിനായാണ് എംബസി ഇടപെടുന്നത്.
ഇവരെ സഊദിയിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് നേപ്പാൾ സർക്കാറുമായി ഇന്ത്യൻ എംബസി ചർച്ചകൾ നടത്തുന്നത്. നിലവിൽ സഊദിയിലേക്ക് വരാനായി പതിനായിരത്തോളം ഇന്ത്യക്കാർ നേപ്പാളിൽ ഉള്ളതായാണ് റിപ്പോർട്ടുകൾ. ഇവർക്ക് അനുകൂലമായ തീരുമാനത്തിനായാണ് എംബസിയുടെ നീക്കം.
അതേസമയം, മൂന്നാമതൊരു രാജ്യത്തേക്ക് യാത്ര ചെയ്യാൻ നേപ്പാളിനെ ട്രാൻസിറ്റ് കേന്ദ്രമായി തെരഞ്ഞെടുക്കരുതെന്ന് ഇന്ത്യൻ എംബസി പുറത്തിറക്കിയ പ്രസ്താവനായിൽ മുന്നറിയിപ്പ് നൽകി.
കൂടുതൽ സഊദി വാർത്തകൾക്കും പ്രധാന ഗൾഫ് വാർത്തകൾക്കും ഗ്രൂപ്പിൽ അംഗമാകൂ👇