Saturday, 27 July - 2024

ലോകവുമായി മത്സരിക്കുകയും രാഷ്ട്രം വളരുകയും പൗരന്റെ സംതൃപ്തിയുമാണ് ഞങ്ങളുടെ ലക്ഷ്യം: കിരീടവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരൻ

റിയാദ്: രാഷ്ട്രം വളരുകയും രാജ്യത്തെ പൗരന്മാർ സംതൃപ്തരാകുകയും ചെയ്യേണ്ടത് എന്റെ താൽപ്പര്യമാണെന്ന് കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. എല്ലാ മേഖലകളിലും ലോകവുമായി മത്സരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും ഇന്ന് രാജ്യം ഏറെ മുന്നേറിയെന്നും അദ്ദേഹം പറഞ്ഞു. സഊദി വിഷൻ 2030 പ്രഖ്യാപനത്തിന്റെ അഞ്ചാം വാർഷികത്തോടാനുബന്ധിച്ച് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും സാമ്പത്തിക വികസന കാര്യ കൗൺസിൽ ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ.

എണ്ണമേഖല ഒഴികെയുള്ള വിവിധ മേഖലകളിൽ രാജ്യത്തിൽ അവസരങ്ങളുണ്ടെന്നും ഇത് കാലക്രമേണ ഗണ്യമായ വർദ്ധനവുമായി അനുബന്ധമായി കിടക്കുകയാണെന്നും കിരീടവകാശി പറഞ്ഞു. എണ്ണ വരുമാനത്തിൽ മാത്രം ആശ്രയിക്കുന്നത് തുടരുന്നത് ഭാവിയെ ബാധിക്കും. മുൻകാലങ്ങളിൽ സഊദി അറേബ്യയുടെ എണ്ണയിൽ നിന്നുള്ള മിച്ച വരുമാനം വളരെ വലുതും നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തവുമായിരുന്നു. എന്നാൽ ജനസംഖ്യാ വർധന കൂടുതൽ വിഭവങ്ങൾ ആവശ്യപ്പെടുന്നു. എണ്ണ സമ്പത്ത് രാജ്യത്തെ വളരെയധികം സേവിച്ചിട്ടുണ്ട്. എണ്ണയ്ക്ക് മുമ്പ് നിലനിന്നിരുന്ന ഒരു രാജ്യമാണ് സഊദി അറേബ്യ. മുമ്പ് രാജ്യം നേടിയ എണ്ണ വരുമാനത്തിന്റെയും വളർച്ചയുടെയും അളവ് നമ്മുടെ ആവശ്യങ്ങളേക്കാൾ വളരെ വലുതാണെന്നും ചൂണ്ടിക്കാട്ടി.

തൊഴിലില്ലായ്മ 14% ആയിരുന്നു. ഈ വർഷം ഇത് 11% ആയി കുറഞ്ഞു. 2030 ഓടെ 7% ആയി കുറക്കാനാണ് ലക്ഷ്യം. 20 വർഷം പഴക്കമുള്ള ഭവന പ്രശ്‌നമുണ്ടായിരുന്നു. എന്നാൽ, ഇന്ന് ഭവനത്തിന്റെ ഉടമസ്ഥാവകാശ നിരക്ക് 60% ആണ്. വിഷൻ 2030 പ്രഖ്യാപനത്തിന് മുമ്പ് 47% മാത്രമായിരുന്നു ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊറോണയ്ക്ക് മുമ്പ്, തൊഴിലില്ലായ്മാ നിരക്കിന്റെ കാര്യത്തിൽ ഞങ്ങൾ ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായിരുന്നു. പകർച്ചവ്യാധി ഉണ്ടായിരുന്നിട്ടും, എല്ലാ മേഖലകളിലും ഈ സംഖ്യ മികച്ച നേട്ടം കൈവരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എണ്ണ മേഖല ഒഴികെയുള്ള മേഖലകളിൽ ഞങ്ങൾക്ക് വലിയ നിക്ഷേപ അവസരങ്ങളുണ്ട്. അത് 90% വരെ ആയിരിക്കാം. അത് ഞങ്ങൾ പരമാവധി ഉപയോഗിക്കാൻ ശ്രമിക്കുകയാണ്. അരാംകോയിലെ ഓഹരികൾ അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ വിദേശ നിക്ഷേപകർക്ക് വിൽക്കും. ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക കമ്പനികളിലൊന്നാകാൻ അരാംകോയ്ക്ക് അവസരമുണ്ട്. അരാംകോയുടെ 1% ഏറ്റെടുക്കുന്ന ഏറ്റവും വലിയ ആഗോള ഊർജ്ജ കമ്പനികളെക്കുറിച്ച് ചർച്ച നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ സഊദി, പ്രധാന ഗൾഫ് വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകൂ👇

https://chat.whatsapp.com/EKlixFB65tvH7kM7dHLgfp

Most Popular

error: