Saturday, 27 July - 2024

റമദാൻ കാംപയിൻ: ഓൺലൈൻ ക്വിസ് മത്സരം ശ്രദ്ധേയമാവുന്നു

ജിദ്ദ: സമസ്ത ഇസ്‌ലാമിക് സെന്റർ ജിദ്ദ സെൻട്രൽ കമ്മിറ്റി നടത്തി വരുന്ന ‘ശഹ്‌റു റമദാൻ’ ഓൺലൈൻ കാംപയിനിന്റെ ഭാഗമായി നടന്ന്‌ വരുന്ന ക്വിസ് മത്സരം പ്രവാസികളിൽ വിജ്ഞാന വർധനവിനുള്ള പ്രോത്സാഹനവുമാവുന്നു. എല്ലാ ദിവസവും ഉച്ചക്ക് ശേഷം വാട്സ്ആപ്പ് ഗ്രുപ്പുകൾ വഴി അയച്ചു കൊടുക്കുന്നപ്രഭാഷണത്തിൽ നിന്നാണ് ഒരു ചോദ്യം തെരെഞ്ഞെടുക്കുന്നത്. ഇതോടൊപ്പം അയക്കുന്ന ഗൂഗിൾ ഫോമിലാണ് ഉത്തരം അയക്കേണ്ടത്. വിജ്ഞാനപ്രദമായ ഈ പരിപാടിക്ക് നല്ല പ്രതികണമാണ് ലഭിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

ശരിയുത്തരം അയക്കുന്നവരിൽ നിന്നും തെരെഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ഉണ്ട്.

ഇതിനു പുറമെ എസ് വൈ എസ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ ‘നിസ്കാരം ഒരു സമഗ്ര പഠനം’ എന്ന പ്രഭാഷണത്തെ ആസ്പദമാക്കി ഒരു പ്രത്യേക ക്വിസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്.

എസ് ഐ സി റമദാൻ കാംപയിനിന്റെ ഭാഗമായി നടത്തപ്പെടുന്ന ക്വിസ് മത്സരം ഉൾപ്പെടെയുള്ള പരിപാടികൾ വിജയിപ്പിക്കാനാവശ്യമായ കാര്യങ്ങൾ ചർച്ച ചെയ്യാൻ വേണ്ടി നടന്ന ഭാരവാഹികളുടെ ഓൺലൈൻ യോഗത്തിൽ എസ് ഐ സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ സയ്യിദ് ഉബൈദുല്ല ഐദറൂസി തങ്ങൾ മേലാറ്റൂർ അധ്യക്ഷത വഹിച്ചു. നൗഷാദ് അൻവരി മോളൂർ ചർച്ച ഉത്ഘാടനം ചെയ്തു. ഉസ്മാൻ എടത്തിൽ, മുഹമ്മദ്‌ റഫീഖ് കൂലത്ത്, ജമാൽ പേരാമ്പ്ര തുടങ്ങിയവർ സംസാരിച്ചു.

വിവിധ ഏരിയ കമ്മിറ്റികളുടെ സഹകരണത്തോടെ ക്വിസ് മത്സരം ഉൾപ്പെടെയുള്ള റമദാൻ പരിപാടികൾ കൂടുതൽ പ്രവാസികളിലേക്ക് എത്തിക്കാൻ യോഗം തീരുമാനിച്ചു.

അബ്ദുൽ ജബ്ബാർ ഹുദവി സ്വാഗതവും യാസർ അറഫാത്ത് നന്ദിയും പറഞ്ഞു.

Most Popular

error: