Thursday, 12 December - 2024

ജുബൈൽ സമസ്ത ഇസ്‌ലാമിക് സെന്റർ ‘ഖുർആൻ മുസാബഖ 2021’ സംഘടിപ്പിച്ചു

ജുബൈൽ: സമസ്ത ഇസ്‌ലാമിക് സെന്റർ ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘സഹനം സംയമനം സംസ്കരണം’ എന്ന ശീർഷകത്തിൽ നടന്നു വരുന്ന ത്രൈമാസ കാംപയിനിന്റെ ഭാഗമായി ജുബൈൽ സെൻട്രൽ കമ്മിറ്റി ഖുർആൻ മുസാബഖ സംഘടിപ്പിച്ചു. ടൗൺ, സഊദി എയർലൈൻസ്, തമീമി, ഹോസ്പിറ്റൽ യൂണിറ്റു തലങ്ങളിൽ സംഘടിപ്പിച്ച മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരാണ് സെൻട്രൽ തലങ്ങളിൽ പങ്കെടുത്തത്. സെൻട്രൽ കമ്മിറ്റിയുടെ കീഴിലെ ടാലന്റ് വിങ്ങിന്റെ മേൽനോട്ടത്തിലായിരുന്നു പരിപാടി അരങ്ങേറിയത്.

സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ മദ്രസ്സ വിദ്യാർത്ഥികളെയും ജനറൽ ഉലമ വിഭാഗങ്ങളിൽ എസ്‌ഐസി പ്രവർത്തകരും ഖിറാഅത്, ബാങ്ക് വിളി, പ്രഭാഷണം തുടങ്ങിയ മത്സരയിനങ്ങളിൽ പങ്കാളികളായി. അജീബ് റയാൻ, ഒന്നാം സ്ഥാനം (സബ് ജൂനിയർ- ഖിറാഅത് ) ഹംദാൻ, ഒന്നാം സ്ഥാനം (ജൂനിയർ – ഖിറാഅത് & ബാങ്ക് വിളി) മസിൻ അഹമ്മദ് (ജൂനിയർ – ഖിറാഅത് & ബാങ്ക് വിളി) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ജനറൽ വിഭാഗത്തിൽ നടന്ന ഖിറാഅത് മത്സരത്തിൽ അബ്ദുൽ ഹമീദ് ആലുവ ഒന്നാം സ്ഥാനവും ഇർജാസ് മൂഴിക്കൽ, ഇർഷാദ് മലയമ്മ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ജനറൽ വിഭാഗത്തിൽ നടന്ന ബാങ്ക് വിളി മത്സരത്തിൽ ഹർഷദ് ഒന്നാം സ്ഥാനവും റാഫി താനൂർ, ഫസിൽ അബ്ബാസ് എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പ്രഭാഷണത്തിൽ മുഹ്‌സിൻ രമനാട്ടുകരയേയും തെരഞ്ഞെടുത്തു. അശ്റഫ് അശ്‌റഫി ചീഫ് ജഡ്ജ് ആയിരുന്നു . സെൻട്രൽ തലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർ എസ്‌ഐസി ദമാം ഈസ്റ്റേൺ പ്രൊവിൻസ് തല മത്സരത്തിൽ പങ്കെടുക്കും.

Most Popular

error: