ദോഹ: ഖത്തറിലേക്ക് വരുന്ന ഇന്ത്യക്കാർ ഉൾപ്പെടെ ചില രാജ്യക്കാർക്ക് കൊവിഡ് പ്രേട്ടോകോളിൽ ഖത്തർ മാറ്റംവരുത്തി. ഇന്ത്യയിൽ നിന്ന് വരുന്ന എല്ലാവർക്കും ഖത്തറിൽ 10 ദിവസം ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാക്കിയിട്ടുണ്ട്. 48 മണിക്കൂർ മുമ്പുള്ള കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാണ്.
ഇന്ത്യയെ കൂടാതെ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താൻ, ഫിലിപ്പീൻസ് രാജ്യങ്ങളിൽ നിന്ന് വരുന്ന ഇക്കാര്യങ്ങൾ നിര്ബന്ധമാണ്. വാക്സിൻ എടുത്തവർക്കും ഇത് നിർബന്ധമാണ്.
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ഖത്തർ നേരത്തേ ക്വാറൻറീൻ ഒഴിവാക്കിയിരുന്നു. ഇതിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. ഇന്ത്യയിൽ കൊവിഡ് രൂക്ഷമായ സാഹചര്യത്തിലാണിത്.