Saturday, 5 October - 2024

കെഎംസിസി റമദാൻ ഫുഡ്‌ കിറ്റ് വിതരണം തുടങ്ങി

ജിദ്ദ: കോവിഡ് പ്രതിസന്ധിമൂലവും മറ്റു നിയമപരമായ സാങ്കേതിക പ്രശ്‌നങ്ങൾ കാരണവും ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ ജോലിയും ശമ്പളവും ഇല്ലാതെ ഭക്ഷണത്തിനു പ്രയാസപ്പെടുന്ന പ്രവാസികൾക്ക് ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി റമദാൻ ഫുഡ് കിറ്റുകൾ വിതരണം ചെയ്ത തുടങ്ങി.
കെഎംസിസിയുടെ ജിദ്ദയിലെ വിവിധ ഏരിയ കമ്മിറ്റികൾ മുഖാന്തിരം വിതരണം ചെയ്യുന്നതിന് വേണ്ട കിറ്റുകളുടെ വിതരണോദ്ഘാടനം ബാഗ്‌ദാദിയ്യ ഈസ്റ്റ് ഏരിയയിലേക്കുള്ള കിറ്റുകൾ ഏരിയ കെഎംസിസി പ്രസിഡണ്ട് നാണി ഇസ്ഹാഖിന്റെയും, ഹംദാനിയ്യ ഏരിയയിലേക്കുള്ള കിറ്റുകൾ ട്രഷറർ അർശിദിന്റെയും നേതൃത്വത്തിലുള്ള ഏരിയ കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറികൊണ്ട് ജിദ്ദ കെഎംസിസി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര നിർവഹിച്ചു.

കഴിഞ്ഞ വർഷം റമദാൻ നോമ്പ് കാലത്ത് കോവിഡ് മഹാമാരി കാരണം പൂർണതോതിൽ ലോക്ക് ഡൗണിലായി പുറത്തിറങ്ങാൻ കഴിയാതെ ഒരു നേരത്തെ ഭക്ഷണത്തിന് പോലും ആളുകൾ പ്രയാസപ്പെട്ടിരുന്ന സമയത്ത് അധികൃതരിൽ നിന്നും പുറത്തിറങ്ങാനുള്ള അനുമതി പത്രങ്ങൾ കരസ്ഥമാക്കി പ്രത്യക വളണ്ടിയർമാരുടെ നേതൃത്വത്തിൽ ജിദ്ദയുടെ മുഴുവൻ ഭാഗങ്ങളിലും കെഎംസിസി ഏരിയ കമ്മിറ്റികൾ വഴി ലേബർ ക്യാമ്പുകളിലും റൂമുകളിലും ഒറ്റപെട്ടവർക്ക് കെഎംസിസി യുടെ ഫുഡ് കിറ്റുകളും, മരുന്ന് വിതരണവും നടത്തിയിരുന്നു. ഏകദേശം ഇരുപത്തയ്യായിരം ഫുഡ് കിറ്റുകളും ആയിരത്തിലധികം മരുന്ന് കിറ്റുകളും കഴിഞ്ഞ വർഷം കെഎംസിസി വിതരണം ചെയ്യുകയുണ്ടായി. പ്രതിസന്ധി ഘട്ടം മാറിയ ശേഷവും കെഎംസിസി സെൻട്രൽ കമ്മിറ്റി ഓഫീസിൽ നിന്ന് ഫുഡ് കിറ്റുകളും മരുന്നുകളും പ്രയാസപ്പെടുന്നവർക്ക് എത്തിച്ചു നൽകുന്നത് തുടർന്ന് പൊന്നു.

ഈ വർഷത്തെ റമദാനിൽ ഏരിയ കമ്മിറ്റികളുടെ ആവശ്യമനുസരിച്ചു ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ പലരും പ്രയാസപെടുന്നത് മനസിലാക്കി അവർക്ക് ഫുഡ് കിറ്റുകൾ എത്തിക്കുന്നതിന് വേണ്ടി ആദ്യഘട്ടം ആയിരത്തോളം കിറ്റുകൾക്ക് വേണ്ട വിഭവ സമാഹരണവും വിവിധ ഏരിയ കമ്മിറ്റികൾ മുഖാന്തിരം കിറ്റുകൾ വിതരണം ചെയ്യുന്നതിന് ക്രമീകരണങ്ങളും നടത്തി. ബസുമതി അരി, ഓയിൽ, പഞ്ചസാര, ചായപ്പൊടി, മൈത, ഗ്രീൻ പീസ്, മസാല പൊടികൾ, ഈന്തപ്പഴം , ഉപ്പ് തുടങ്ങിയവയാണ് റിലീഫ് കിററിൽ ഉൾപെടുത്തിയിട്ടുള്ളത്.

മത ജാതി രാഷ്ട്രീയ വ്യത്യാസമില്ലാതെ അർഹരായ പാവപെട്ടവർക്കാണ് കിറ്റുകൾ നൽകുന്നത്. മുഖ്യമായും മലബാർ ഗ്രൂപ്പിന്റെയും ഇതര ബിസിനസ് സ്ഥാപനങ്ങളുടെയും സുമനസുകളുടെയും സഹകരണത്തോടെയാണ് ജിദ്ദ കെഎംസിസി ഈ ഉദ്യമത്തിന് തുടക്കമിട്ടത്.

സെൻട്രൽ കമ്മിറ്റി ഹാളിൽ വെച്ച് നടന്ന ചടങ്ങളിൽ കെഎംസിസി ഭാരവാഹികളായ സി.കെ. എ റസാഖ് മാസ്റ്റർ , നിസാം മമ്പാട് , സയ്യിദ് ഉബൈദുള്ള തങ്ങൾ , അലവിക്കുട്ടി ഒളവട്ടൂർ, ഇസ്ഹാഖ് പൂണ്ടോളി , ലത്തീഫ് മുസ്ലിയാരങ്ങാടി, ശിഹാബ് താമരക്കുളം, മജീദ് പുകയൂർ, മുസ്തഫ ഹുദവി, നജ്മുദ്ധീൻ ഹുദവി, എ.കെ. ബാവ , ഹുസൈൻ കരിങ്ക , അബു കട്ടുപ്പാറ, ഖാലിദ് പാളയാട്ട്, ഷബീറലി എന്നിവർക്ക് പുറമെ വിവിധ ഏരിയ കെഎംസിസി ഭാരവാഹികളും പങ്കെടുത്തു.

Most Popular

error: