Saturday, 27 July - 2024

സഊദിയ, ഗൾഫ് എയർ വിമാനങ്ങൾ കോഡ് ഷെയറിങ് കരാർ പ്രഖ്യാപിച്ചു, യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുങ്ങും

റിയാദ്: സഊദി അറേബ്യൻ ദേശീയ വിമാനക്കമ്പനിയായ സഊദിയയും ബഹ്റൈൻ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയറും തമ്മിൽ കോഡ് ഷെയറിങ് കരാറിൽ ഒപ്പ് വെച്ചു. ഇതോടെ ഒരേ ടിക്കറ്റിൽ ഇരു വിമാന കമ്പനികളുടെയും വിവിധ കേന്ദ്രങ്ങളിലേക്ക് യാത്രയൊരുങ്ങും. ഒരു എയർലൈൻസിന് മാത്രം സർവ്വീസ് ഉള്ള സ്ഥലത്തേക്ക് വരെ യാത്രക്കാർക്ക് ടിക്കറ്റ് നൽകാനും ഇതര എയർലൈൻസ് വഴി സർവിസ് നടത്താനും കഴിയും.

സഊദി അറേബ്യയിലെയും മറ്റ് രാജ്യങ്ങളിലെയും കൂടുതൽ സ്ഥലങ്ങളിലേക്ക് യാത്രചെയ്യാൻ ഇരു എയർലൈൻസുകളുടെയും യാത്രക്കാർക്ക് ഇതുവഴി സാധിക്കും. സർവ്വീസുകളിൽ ഗൾഫ് എയർ വിമാനങ്ങളിൽ സഊദി എയർലൈൻസിെൻറ കോഡായ ‘എസ്.വി’യും സഊദി എയർലൈൻസ് വിമാനങ്ങളിൽ ഗൾഫ് എയറിെൻറ കോഡായ ‘ജി.എഫ്’ ഉണ്ടാകും.

അടുത്ത സമ്മർ സീസൺ മുതൽ റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽനിന്ന് ബഹ്റൈൻ, അബ്ഹ, ജീസാൻ, യാമ്പു, അൽ ജൗഫ്, തൂനിസ് എന്നിവിടങ്ങളിലേക്കുള്ള സഊദി എയർലൈൻസ് വിമാനങ്ങളിൽ ഗൾഫ് എയറിെൻറ കോഡായ ‘ജി.എഫ്’ ഉപയോഗിക്കും. ബഹ്റൈനിൽ നിന്ന് റിയാദ്, ജിദ്ദ, ത്ബലിസി, സിയാൽകോട്ട്, ഫൈസലാബാദ്, ബാകു, മുൾത്താൻ എന്നിവിടങ്ങളിലേക്കുള്ള ഗൾഫ് എയർ വിമാനങ്ങളിൽ സഊദി എയർലൈൻസിെൻറ സർവ്വീസ് കോഡായ ‘എസ്.വി’യും ഉൾപ്പെടുത്തും.

ഇരു എയർലൈൻസുകളും തമ്മിലുള്ള കോഡ് ഷെയറിങ് കരാർ നിർണായക നേട്ടമാണെന്ന് സഊദി എയർലൈൻസ് സി.ഇ.ഒ ക്യാപ്റ്റൻ ഇബ്രാഹിം അൽ കിഷിയും ഗൾഫ് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് എയർലൈൻസുകളായ സഊദി എയറും ഗൾഫ് എയറും ബന്ധം ശക്തിപ്പെടുത്തി ഇരുരാജ്യങ്ങൾ തമ്മിലും മറ്റ് ലോക രാജ്യങ്ങൾ തമ്മിലും കൂടുതൽ പാതകൾ തുറക്കാനും യാത്രക്കാരുടെ താൽപര്യങ്ങൾക്കനുസരിച്ച് സേവനം കൂടുതൽ മെച്ചപ്പെടുത്താനുമാണ് ഗൾഫ് എയർ ആഗ്രഹിക്കുന്നതെന്ന് ന്ന് ഗൾഫ് എയർ സി.ഇ.ഒ ക്യാപ്റ്റൻ വലീദ് അബ്ദുൽ ഹമീദ് അൽ അലാവിയും പറഞ്ഞു.

Most Popular

error: