Saturday, 27 July - 2024

റമദാൻ ആദ്യ പത്തിൽ മക്കയിൽ എത്തിയത് പതിനഞ്ച് ലക്ഷം തീർത്ഥാടകർ

മക്ക: പ്രതിസന്ധിക്കിടയിലും ശക്തമായ ആരോഗ്യ സുരക്ഷ പാലിച്ച് മക്കയിൽ പതിനഞ്ചു ലക്ഷം തീർത്ഥാടകർ ഇതിനകം എത്തിയതായി ഹറം കാര്യാലയ വകുപ്പ് അറിയിച്ചു. റമദാൻ ആദ്യ ദിനം മുതൽ ആദ്യ പത്ത് അവസാനിക്കുന്നത് വരെയുള്ള കണക്കുകളാണ് അധികൃതർ പുറത്ത് വിട്ടത്. ഉംറ തീർത്ഥാടനത്തിനും പ്രാർത്ഥനകൾക്കുമായി ഹറമിൽ ഈ സമയം എത്തിയവരുടെ കണക്കുകളാണിത്.

ഉംറ തീര്ഥാടകർക്കും പ്രാർത്ഥനകൾക്കുമായി എത്തുന്നവർക്ക് മുൻകരുതൽ നടപടികളും ശാരീരിക അകലങ്ങളും പാലിച്ചുകൊണ്ടാണ് ഇവിടെ പ്രവേശനം അനുവദിക്കുന്നത്. വിശുദ്ധ റമദാൻ മാസത്തിൽ ഉംറ തീർത്ഥാടനം നടത്തുന്നവരെ സേവിക്കാനുള്ള പ്രസിഡൻഷ്യൽ പ്രവർത്തന ശേഷി മക്ക ഹറം ക്രൗഡ്സ് മാനേജ്‌മെന്റിന്റെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർഉ ഒസാമ അൽ ഹുജൈലി അറിയിച്ചു. പ്രത്യേകമ്യുള്ള മൊബൈൽ ആപിലൂടെയാണ് വിശുദ്ധ ഉംറ തീർത്ഥാടനത്തിനും ഇരു ഹറം പള്ളികളിലും പ്രാർത്ഥനക്കായി അനുവാദം നൽകുന്നത്.

Most Popular

error: