ദമാം: സഊദി വിഷൻ വിഷൻ 2030 യുടെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് രാജ്യത്ത് പുതിയ 200 റിയാൽ നോട്ട് പുറത്തിറക്കി. നിരവധി സാങ്കേതിക സവിശേഷതകളുള്ള പുതിയ കറൻസി അതി നൂതനമായ കാര്യങ്ങൾ ഉൾപ്പെടുത്തി ഉന്നത നിലവാരമുള്ള സുരക്ഷ ടാഗുകളും മികച്ച രീതിയിലുള്ള രൂപകൽപനയും ആകർഷകമായ നിറങ്ങളുമുപയോഗിച്ചാണ് പുറത്തിറക്കിയിരിക്കുന്നത്.
ചാരനിറത്തിലുള്ള നോട്ടിെൻറ ഒരു വശത്ത് സഊദി അറേബ്യയുടെ സ്ഥാപകൻ അബ്ദുൽ അസീസ് രാജാവിെൻറ ചിത്രവും വിഷൻ 2030 എംബ്ലവും ഉൾപ്പെടുത്തിയിട്ടുണ്ട്. സൗദി സെൻട്രൽ ബാങ്കിെൻറ പേരിനു പുറമെ അക്കത്തിലും അക്ഷരത്തിലും സംഖ്യ എഴുതിയിട്ടുണ്ട്. മറുവശത്ത് റിയാദ് നഗരത്തിലെ സർക്കാർ കൊട്ടാരത്തിെൻറ ചിത്രമാണ്.