Saturday, 9 November - 2024

ഇന്ത്യയിൽ നിന്നുള്ളവർക്ക് സന്ദർശക വിസ നൽകുന്നത് ഷാർജ നിർത്തി വെച്ചു

ദുബൈ: ഇന്ത്യയിൽ നിന്ന് വരുന്നവർക്ക് സന്ദർശക വിസ നൽകുന്നത് ഷാർജ എമിഗ്രേഷൻ താൽകാലികമായി നിർത്തി. കൊവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യക്കാർക്ക് യു.എ.ഇ യാത്രാവിലക്ക് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് നടപടി. അതേസമയം, അടിയന്തിരമായി യു.എ.ഇയിൽ എത്തേണ്ടവർക്കും വ്യക്തമായ കാരണങ്ങളുള്ളവർക്കും വിസ നൽകാമെന്നും ട്രാവൽ ഏജൻസികൾക്ക് ഷാർജ എമിഗ്രേഷൻ അതോറിറ്റി അയച്ച സർക്കുലറിൽ പറയുന്നു.

നിലവിൽ യു.എ.ഇയിൽ തങ്ങുന്ന ഇന്ത്യക്കാർക്ക് വിസ എടുക്കുന്നതിന് തടസമില്ല. പുറത്തുനിന്ന് എത്തുന്നവർക്ക് മാത്രമാണ് വിസ അനുവദിക്കാത്തത്. മറ്റ് എമിറേറ്റുകളിലെ വിസ ലഭിക്കുന്നതിന് തടസമില്ല. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഇന്ത്യക്കാരുടെ സന്ദർശക വിസ നടപടികൾ നിർത്തിവെക്കുന്നുവെന്നാണ് മറുപടി ലഭിച്ചത്. എത്ര ദിവസത്തേക്കാണ് വിലക്ക് എന്ന് വ്യക്തല്ല.

Most Popular

error: