Saturday, 27 July - 2024

സഊദിയിലേക്കുള്ള വഴികൾ ഓരോന്നായി അടയുന്നു, സഊദി പ്രവാസികളുടെ ദുരിതം എന്ന് തീരും?

റിയാദ്: വർഷത്തിലധികമായി നേരിട്ടുള്ള വിമാന സർവ്വീസ് ഇല്ലാത്തതിനെ തുടർന്ന് മറ്റു മാർഗ്ഗങ്ങൾ വഴി ഏറെ ദുരിതം സഹിച്ച് സഊദിയിലെത്തിയിരുന്നതെങ്കിൽ താത്കാലികമായി ആ വഴികളും അടയുകയാണ്. ഇന്ത്യയിലെ നിലവിലെ രൂക്ഷമായ കൊവിഡ് സാഹചര്യത്തിൽ സഊദി പ്രവാസികൾ ആശ്രയിച്ചിരുന്ന രാജ്യങ്ങൾ ഓരോന്നായി നിയന്ത്രണങ്ങൾ ശക്തമാക്കികൊണ്ടിരിക്കുമായാണ്. ഇതോടെ സഊദിയിലേക്കുള്ള താത്കാലിക പ്രവേശന മാർഗ്ഗങ്ങൾ അടഞ്ഞു കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലായി പ്രവാസികൾ ഏറ്റവും കൂടുതലായി ആശ്രയിച്ചിരുന്ന നേപ്പാൾ, മാലിദ്വീപ് എന്നിവിടങ്ങളിൽ കൂടിയുള്ള യാത്രയും തടസ്സപ്പെട്ടിരിക്കുകയാണ്.

നേരത്തെ ദുബൈ വഴിയും പിന്നീട് ഒമാൻ വഴിയുമുള്ള സഊദി യാത്ര മുടങ്ങിയതോടെ ആശ്രയമായിരുന്നത് നേപ്പാൾ, മാലിദ്വീപ് രാജ്യങ്ങൾ വഴിയുള്ള യാത്രകളായിരുന്നു. എന്നാൽ, നേപ്പാൾ ഗവണ്മെന്റ് വിദേശികളായ യാത്രക്കാർക്ക് പിസിആർ ടെസ്റ്റ് നടത്തരുതെന്ന് ക്ലിനിക്കുകൾക്ക് നിർദേശം നൽകിയതോടെ സഊദിയിലേക്ക് പ്രവേശിക്കാൻ പിസിആർ ടെസ്റ്റ് റിസൾട്ട് നിർബന്ധമായതിനാൽ ഈ വഴിയുള്ള യാത്ര തടസപ്പെട്ടു. എന്നാൽ, നിലവിൽ നേപ്പാളിൽ ഉള്ളവരുടെ സ്ഥിതിയിൽ ആശങ്ക നില നിൽക്കുകയാണ്. ഇവർക്ക് ഇളവ് ലഭിച്ചില്ലെങ്കിൽ അത് വൻ തിരിച്ചടിയായി മാറുമെന്നതിനാൽ ഇന്ത്യൻ എംബസിയും മറ്റും വിഷയത്തിൽ ഇടപെടേണ്ടതുണ്ട്.

സമാനമായ സാഹചര്യമാണ് മാലിദ്വീപിലും. ഇന്ത്യയിൽ നിന്നുള്ളവർക്ക് ജനസാന്ദ്രത കൂടുതലുളള പ്രദേശങ്ങളിൽ ഹോട്ടലുകളോ റിസോർട്ടുകളോ മറ്റു താമസ കേന്ദ്രങ്ങളോ നൽകരുതെന്നാണ് നിർദേശം. ഇതോടെ മറ്റിടങ്ങളിൽ താമസ സൗകര്യം കണ്ടെത്തി യാത്ര ഒരുക്കാൻ ട്രാവൽസുകൾ ഒരുങ്ങിയാൽ മാലിദ്വീപ് വഴി യാത്ര തുടരാനാകും. എന്നാൽ, ഇതിലെ സാങ്കേതി പ്രശ്‌നങ്ങളും സാമ്പത്തിക ചിലവ് കൂടുന്നതും തടസമാകുന്നുണ്ട്.

കൂടുതൽ സഊദി, പ്രധാന ഗൾഫ് വാർത്തകൾ ഉടൻ കിട്ടുവാനായി ഗ്രൂപ്പിൽ അംഗമാകാം 👇

https://chat.whatsapp.com/Fc49WMCXbT70HiMZV8MESl

Most Popular

error: