കാഠ്‌മണ്ഡു: സഊദിയിലേക്ക് വരുന്നതിനായി നേപ്പാളിൽ എത്തിയ മലയാളി യുവാവ് നേപ്പാളിൽ വെച്ച് മരണപ്പെട്ടു. അവധി ദിനങ്ങൾ കഴിഞ്ഞു സഊദിയിലേക്ക് എത്തുന്നതിനായി നേപ്പാളിൽ എത്തിയ കുന്നംകുളം സ്വദേശി ലിബിന്‍ വടക്കന്‍ (33) ആണ് മരിച്ചത്. തുററൈഫില്‍ ഏതാനും വര്‍ഷമായി ടാക്‌സി ഡ്രൈവറായി ജോലി ചെയ്‌തു വരികയായിരുന്നു.
നേപ്പാളിൽ വെച്ച് ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് കാഠ്‌മണ്ഡു മെഡിക്കല്‍ കോളേജില്‍ അത്യാസന്ന നിലയില്‍ അഡ്മിറ്റായി മൂന്നാം ദിവസം മരണപ്പെടുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്. ഭാര്യ ഷാനിയും അച്ഛനും അമ്മയും ഒരു സഹോദരനുമുണ്ട്.
കൂടുതൽ സഊദി, പ്രധാന ഗൾഫ് വാർത്തകൾ ഉടൻ കിട്ടുവാനായി ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/Fc49WMCXbT70HiMZV8MESl