റിയാദ്: ദുബൈയിലുള്ള ഭർത്താവിനൊപ്പം വാർഷികാവധി ദിനങ്ങൾ ആഘോഷിക്കാനായി പുറപ്പെട്ട മലയാളി നഴ്‌സ് എയപോർട്ടിലേക്കുള്ള യാത്രാ മധ്യേ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു. പത്തനംതിട്ട അടൂര്‍ സ്വദേശി അടൂർ മേരി ഫിലിപ്പ് (27) ആണ് മരണപ്പെട്ടത്. ഖസിം ബദായ ജനറല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്‌തു വരുന്ന ഇവർ ജോലി സ്ഥലമായ ഖസീമിൽ നിന്ന് റിയാദ് വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് അപകടം. ഒരു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഭർത്താവ്ജിബിൻ വർഗീസ് ജോൺ.
ബുറൈദയില്‍ നിന്നു 150 കിലോ മീറ്റര്‍ അകലെ ഖസിംറിയാദ് റോഡില്‍ അല്‍ ഖലീജിലാണ് അപകടം ഉണ്ടായത്. അൽ ഖലീജിന് സമീപം ഇവർ സഞ്ചരിച്ച വാഹനം കീഴ്മേൽ മറിയുകയായിരുന്നു. കാറില്‍ നിന്നു തെറിച്ചുവീണ് ഗുരുതരമായി സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അല്‍ ഖസിം റോഡില്‍ എക്‌സിറ്റ് 11ലെ അല്‍ തുമൈര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കി വരികയാണ്. റിയാദ് കെ.എം.സി.സി വെല്‍ഫയര്‍വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, തുമൈര്‍ കെ.എം.സി.സി നേതാവ് വാജിദ് എന്നിവർ നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി രംഗത്തുണ്ട്.
കൂടുതൽ സഊദി, പ്രധാന ഗൾഫ് വാർത്തകൾ ഉടൻ കിട്ടുവാനായി ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/Fc49WMCXbT70HiMZV8MESl