Thursday, 19 September - 2024

സഊദിയിലേക്ക് വരാൻ മാലിദ്വീപിലെത്തിയ മലയാളി കടലിൽ വീണ് മരിച്ചു

മലപ്പുറം: സഊദിയിലേക്ക് വരാനായി മാലിദ്വീപിലെത്തിയ മലയാളി കടലിൽ വീണ് മരിച്ചു. മലപ്പുറം ചങ്ങരംകുളത്തെ എരമംഗലം പുറ്റയങ്ങാട്ടേൽ അബൂബക്കർ ഹാജിയുടെ മകൻ ഹാശിം (23) ആണ് മരിച്ചത്. മാലിദ്വീപിലെ ധിഫ്യൂഷി ദ്വീപിൽ വെച്ചാണ് സംഭവം. സഊദിയിലേക്ക് വരാനായി ഈ മാസം 19നാണ് ഇദ്ദേഹം മാലിദ്വീപിലെത്തിയത്.

മൃതദേഹം ശനിയാഴ്ച ഉച്ചക്കാണ് കടലിൽ നിന്ന് കണ്ടെടുത്തത്. ധിഫ്യൂഷി ഐസ് പ്ലാന്റിന് സമീപം കടലിൽ നിന്നാണ് മൃതദേഹം ലഭിച്ചതെന്ന് പോലീസ് അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് മാലിദ്വീപ് കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുന്നുണ്ട്.

കൂടുതൽ സഊദി, പ്രധാന ഗൾഫ് വാർത്തകൾ ഉടൻ കിട്ടുവാനായി ഗ്രൂപ്പിൽ അംഗമാകാം 👇

https://chat.whatsapp.com/Fc49WMCXbT70HiMZV8MESl


Most Popular

error: