മാലി: സഊദിയിലേക് എത്തുന്നതിനായി ഇന്ത്യക്കാർ ഉപയോഗിക്കുന്ന ട്രാൻസിറ്റ് രാജ്യങ്ങളിൽ ഒന്നായ മാലി ദ്വീപിൽ ഇന്ത്യക്കാർക്ക് കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഇന്ത്യയിൽ കൊവിഡ് മഹാമാരി അതിരൂക്ഷമായി തുടരുന്നതിനിടെയാണ് പുതിയ തീരുമാനം. ഇന്ത്യയിൽ നിന്ന് മാലിദ്വീപിലേക്കുള്ള യാത്രയ്ക്കുള്ള പബ്ലിക് ഹെൽത്ത് ഡയറക്ടർ ജനറൽ മൈമൂന അബൂബക്കർ ഒപ്പുവെച്ച പുതിയ നിയന്ത്രണങ്ങളുടെ ഉത്തരവ് ആരോഗ്യ സംരക്ഷണ ഏജൻസി (എച്ച്പിഎ) പുറത്തുവിട്ടു.
ഏപ്രിൽ 27 ന് പ്രാബല്യത്തിൽ വരുന്ന പുതിയ നിയന്ത്രണങ്ങൾ പ്രകാരം ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് കൂടുതൽ ജനങ്ങൾ തിങ്ങിപാർക്കുന്ന മേഖലകളിൽ ഹോട്ടലുകളിലും റിസോർട്ടുകളിലും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, ഹോട്ടലുകളിലേക്കും അതിഥിമന്ദിരങ്ങളിലേക്കും ഇതിനകം ചെക്ക് ഇൻ ചെയ്തവർക്ക് അവർ ബുക്കിംഗ് നടത്തിയ കാലയളവ് വരെ തുടരാൻ അനുവദിക്കും. അതേസമയം, ജനസംഖ്യ കുറവുള്ള മേഖലയിലെ റിസോർട്ടുകൾക്കും ഹോട്ടലുകൾക്കും ഈ നിയന്ത്രണം ബാധകമല്ല.
കൂടാതെ ഇന്ത്യയില്‍നിന്ന് മാലദ്വീപിലേക്ക് വരുന്നവര്‍ പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയുമുണ്ട്. 24 മണിക്കൂറിലേറെ ട്രാന്‍സിറ്റില്‍ ഇന്ത്യയില്‍ കഴിഞ്ഞവരടക്കം മാലദ്വീപില്‍ പ്രവേശിക്കുന്നതിന് 72 മണിക്കൂറിനിടെ എടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കും ഇത് ബാധകമാണ്.
ഇന്ത്യയിൽ നിന്ന് മാലദ്വീപിലെത്തുന്ന മാലദ്വീപ് പൗരന്മാരും തൊഴിൽ വിസക്കാരും കൊവിഡ് -19 നെതിരെ വാക്സിനേഷൻ എടുത്തിട്ടുള്ളവർ ഉൾപ്പെടെ 24 മണിക്കൂറിനുള്ളിൽ പിസിആർ പരിശോധന നടത്തുകയും 10 ദിവസത്തെ ക്വാറന്റൈനിൽ കഴിയുകയും വേണം. ഇതിന് ശേഷം വീണ്ടും പരിശോധന നടത്തി നെഗറ്റീവ് ആണെങ്കിൽ പുറത്തിറങ്ങാം. എന്നാൽ, ഒരു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇത് ബാധകമല്ല.
കൂടുതൽ സഊദി, പ്രധാന ഗൾഫ് വാർത്തകൾ ഉടൻ കിട്ടുവാനായി ഗ്രൂപ്പിൽ അംഗമാകാം 👇