റിയാദ്: സഊദിയിലെ റിയാദിൽ പാചകത്തിനിടെ ഗ്യാസ് പൊട്ടിത്തെറിച്ച് പരിക്കെറ്റ് ചികിത്സയിലായിരുന്ന മലയാളി മരണപ്പെട്ടു. മലപ്പുറം പന്തല്ലൂർ മതരി കരുവാതൊടി വീട്ടിൽ സക്കീർ (43) ആണ് റിയാദ് ശുമൈസി ഹോസ്പിറ്റലിൽ നിര്യാതനായി. റൂമിലെ കുക്കിംഗ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിലാണ് പരിക്കേറ്റ് ചികിത്സയിലായിരുന്നത്.
പിതാവ്: മുഹമ്മദ്, മാതാവ്: നഫീസ, ഭാര്യ: ഹസീന, മകൾ: ഷിനിയ ഷെറിൻ.
മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങളുമായ് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, യൂനുസ് തോട്ടത്തിൽ, ബഷീർ ഇരുമ്പുഴി, യൂനുസ് കൈതക്കോടൻ, ഷാഫി ചിറ്റത്തുപാറ എന്നിവർ രംഗത്തുണ്ട്.