Saturday, 27 July - 2024

ചൊവ്വാഴ്ച വരെ സഊദിയിലെ ഈ ഭാഗങ്ങളിൽ കനത്ത മഴയുണ്ടാകും; വെള്ളപ്പൊക്ക മുന്നറിയിപ്പുമായി സിവിൽ ഡിഫൻസ്

റിയാദ്: ഇന്ന് മുതൽ ചൊവ്വാഴ്ച വരെ സഊദി അറേബ്യയിലെ പല പ്രദേശങ്ങൾക്കും കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. അസീർ, അൽ ബഹ, ജസാൻ, നജ്‌റാൻ, മക്ക, മദീന എന്നിവിടങ്ങളിൽ ഇടിയോട് കൂടിയ കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച മുതൽ ഞായർ വരെ, ജൗഫ്, തബുക്, വടക്കൻ അതിർത്തി പ്രവിശ്യ എന്നിവിടങ്ങളിലെ പ്രദേശങ്ങളിൽ ചാറ്റൽ മഴ മുതൽ മിതമായ മഴ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

തലസ്ഥാനമായ റിയാദ്, ഖസീം, കിഴക്കൻ പ്രവിശ്യ, എന്നിവിടങ്ങളിൽ ആലിപ്പഴ വർഷത്തോടെ മിതമായതോ കനത്തതോ ആയ മഴ അനുഭവപ്പെടുമെന്നും വെള്ളപ്പൊക്ക ഭീഷണി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കഠിനമായ അവസ്ഥകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും പ്രഖ്യാപിച്ച സിവിൽ ഡിഫൻസിന്റെ നിർദ്ദേശങ്ങളും സദാ സമയവും പാലിക്കണമെന്നും ആവശ്യപ്പെട്ടു.

Most Popular

error: