റിയാദ്: റിയാദിൽ സാമൂഹ്യ പ്രവർത്തകൻ ഹൃദയാഘാതം മൂലം അന്തരിച്ചു. ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി നിർവാഹക സമിതി അംഗവും റിയാദിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ നൗഷാദ് വെട്ടിയാർ (52) ആണ് റിയാദിൽ വെച്ച് മരണപ്പെട്ടത്.
പത്തു ദിവസം മുമ്പ് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ഹയാത്ത് ഇന്റർനാഷണൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെ വ്യാഴാഴ്ച വൈകിട്ട് വീണ്ടും ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഭാര്യ: റഹീന നൗഷാദ്. മക്കൾ: ആലിയ നൗഷാദ്, ആശ നൗഷാദ്.