റിയാദ്: സഊദിയിൽ പിക്കപ്പ് വാനുകൾ തമ്മിൽ കൂട്ടിയിച്ച് തീപ്പിടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് ദാരുണ മരണം. നജ്റാൻ പ്രവിശ്യയിൽ ഉണ്ടായ അപകടത്തിൽ നാല് പേർ വെന്തു മരിക്കുകയായിരുന്നു. അപകടത്തിൽ മറ്റു നാല് പേർക്ക് സാരമായ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്
നജ്റാൻ പ്രവിശ്യയിലെ ഹബൂന അൽമുൻതശ്ശിർ റോഡിൽ ഇന്നലെയാണ് ദാരുണമായ അപകടം നടന്നത്. ടോയോട്ട ഹൈലക്സ് പിക്അപ്പുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൂട്ടിയിടിയെ തുടർന്ന് തീപിടിക്കുകയും ഉള്ളിലകപ്പെട്ട നാല് പേർ വെന്തു മരിക്കുകയുമായിരുന്നു.
അപകടത്തിൽ പെട്ടവരിൽ അഞ്ച് പേരെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. മറ്റു മൂന്ന് പേരെ റെഡ്ക്രസന്റ് ടീം എത്തിയതിനു ശേഷമാണ് ആശുപത്രിയിയിലേക്ക് മാറ്റിയതെന്നും നജ്റാൻ റെഡ് ക്രസന്റ് ഔദ്യോഗിക വക്താവ് സഊദ് അൽ ദുവൈസ് പറഞ്ഞു.