ജിദ്ദ: മൂന്നു പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന വേങ്ങര അബ്ദുറഹ്മാൻ നഗർ സ്വദേശി കുന്നത്ത് ഹുസൈൻ ഹാജിക്ക് റുവൈസ് സഫ വില്ല നിവാസികൾ യാത്രയയപ്പ് നൽകി. സഫ വില്ലയിൽ വെച്ച് നടന്ന ചടങ്ങിൽ ഇബ്റാഹീം ശംനാട് അധ്യക്ഷത വഹിച്ചു. മുനീർ ചെറുകോട് ഉദ്ഘാടനം ചെയ്തു. അസ്‌കർ കല്ലായി, സഫാദ് കാസർഗോഡ്, മുഹമ്മദ് കുട്ടി കണ്ണമംഗലം തുടങ്ങിയവർ യാത്ര മംഗളം നേർന്ന് സംസാരിച്ചു.
വില്ല നിവാസികളുടെ വക ഉപഹാരം ഇബ്‌റാഹീം ശംനാട് ഹുസൈൻ ഹാജിക്ക് സമ്മാനിച്ചു. ഹുസൈൻ ഹാജി മറുപടി പ്രസംഗം നടത്തി.
റഫീഖ് അംഗഡിമുഗർ ഖിറാഅത് നടത്തി. മുഹമ്മദ് കാടാമ്പുഴ സ്വാഗതവും ഹാരിസ് മങ്കട നന്ദിയും പറഞ്ഞു.