മസ്കറ്റ്: ഒമാനിലേക്ക് ഇന്ത്യക്കാർ ഉൾപ്പെടെ ഏതാനും രാജ്യക്കാർക്ക് വിലക്ക്. ഇന്ത്യയിൽ കൊവിഡ് വ്യാപനം ഉയർന്നതിനെ തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയത്. ഇന്ത്യയെ കൂടാതെ പാകിസ്ഥാൻ, ബംഗ്ലാദേശ് രാജ്യക്കാർക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഈ മൂന്ന് രാജ്യങ്ങളിൽ പതിനാല് ദിവസത്തിനുള്ളിൽ പ്രവേശിച്ച മറ്റു രാജ്യക്കാർക്കും പ്രവേശന വിലക്ക് ബാധകമാണ്. ഏപ്രിൽ 24 മുതൽ നിലവിൽ വരുന്ന വിലക്ക് അനിശ്ചിതമായാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
കൂടാതെ, 12 വയസ്സിന് താഴെയുള്ള കുട്ടികളെ വാണിജ്യ സമുച്ചയങ്ങളിലും സ്റ്റോറുകളിലും പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്. വാണിജ്യ സ്റ്റോറുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവയിൽ ആളുകളുടെ എണ്ണം 50 ശതമാനമായി കുറയ്ക്കുന്ന തീരുമാനം പാലിക്കണമെന്ന് സുപ്രീം കമ്മിറ്റി ഊന്നിപറഞ്ഞു.