തിരുവനന്തപുരം: കൊവിഡ്-19 ക്വാറന്റൈന്‍ ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി സംസ്ഥാന ആരോഗ്യ വകുപ്പ്. ഏതാനും നിർദേശങ്ങൾ പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ പുതിയ നിർദേശത്തിൽ പറയുന്നത്. പ്രവാസികൾ ഉൾപ്പെടെ വിദേശങ്ങളിൽ നിന്നെത്തുന്നവർ വീട്ടിൽ സ്വയം ഐസൊലേഷനിൽ ഇരിക്കണമെന്നും നിർദേശമുണ്ട്.
കേരളത്തിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ കേരളത്തില്‍ എത്തുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശ പ്രകാരം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തുകയും വീട്ടില്‍ ഐസൊലേഷനില്‍ ഇരിക്കുക, പരിശോധനാഫലം അനുസരിച്ച് ചികിത്സ തേടുക, നെഗറ്റീവ് ആണെങ്കില്‍ ലക്ഷണങ്ങള്‍ ഉണ്ടാകുന്നുണ്ടോയെന്ന് ഏഴു ദിവസം നിരീക്ഷിക്കുക തുടങ്ങിയ കാര്യങ്ങളാണ് പാലിക്കേണ്ടതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.