Saturday, 27 July - 2024

ബലദിയ കുപ്പത്തൊട്ടിയിൽ ഒരു ദിവസം പ്രായമായ പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

റിയാദ്: ബലദിയ കുപ്പത്തൊട്ടിയിൽ ഒരു ദിവസം പ്രായമായ പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മാലിന്യം നീക്കാനെത്തിയ ബംഗ്ളാദേശ് പൗരനാണ് ഒരു ദിവസം പ്രായമായ പിഞ്ചു കുഞ്ഞിനെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ശഖ്‌റ ഗവർണറേറ്റിലാണ് സംഭവം. മാലിന്യ നിക്ഷേപ ഡ്രമ്മിൽ നിന്ന് മാലിന്യങ്ങൾ നീക്കി ബലദിയയുടെ മാലിന്യങ്ങൾ നീക്കുന്ന പ്രത്യേക വാഹനത്തിലേക്ക് മാറ്റിയ ശേഷം കുഞ്ഞിന്റെ കരച്ചിൽ കേട്ടതോടെയാണ് തിരിച്ചറിയാൻ സാധിച്ചത്.

ഉടൻ തന്നെ പ്ലാസ്റ്റിക് കവറിൽ നിന്നും കുഞ്ഞിനെ പുറത്തെടുക്കുകയും അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. ശ്രദ്ധ പതിയാതെ മാലിന്യ വാഹനത്തിന്റെ ഹൈഡ്രോളിക് ഉപയോഗിച്ച് മാലിന്യങ്ങൾ ഉള്ളിലേക്ക് കുത്തിനിറക്കുകയായിരുന്നെങ്കിൽ കുഞ്ഞിന്റെ ജീവൻ തന്നെ അപകടത്തിലായേനെ.

വിവരമറിഞ്ഞെത്തിയ അധികൃതരുടെ സഹായത്തോടെ കുഞ്ഞിനെ ശഖ്‌റ ആശുപത്രിയിലേക്ക് മാറ്റി. ഒരു ദിവസം പ്രായമായ കുഞ്ഞിനെയാണ് ഉപേക്ഷിക്കപ്പെട്ടത്. ബന്ധപ്പെട്ട വകുപ്പുകൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമയോചിതമായ ഇടപെടലിലൂടെ കുഞ്ഞിനെ രക്ഷിച്ച ബംഗ്ളാദേശ് തൊഴിലാളിയെ അധികൃതർ അഭിനന്ദനിച്ചു.

Most Popular

error: