നേപ്പാളിൽ പലയിടത്തും ഭാഗിക കൊവിഡ് നിയന്ത്രണങ്ങൾ പ്രവാസികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

0
1589

കാഠ്മണ്ഡു: നേപ്പാളിൽ കൊവിഡ് നിരക്കുകളിൽ വർധനവ് ഉണ്ടാകുന്നതിനെ തുടർന്ന് കടുത്ത നിയന്ത്രണങ്ങളിലേക്ക് ഭരണകൂടം നീങ്ങുന്നു. നേപ്പാൾ വഴി സഊദിയിലെത്താനായി യാത്രയിലുള്ളവരും യാത്ര ചെയ്യാൻ ഒരുങ്ങുന്നവരും ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പാണ് ഇവിടെ നിന്നും ലഭിക്കുന്നത്. പലയിടങ്ങളിലും ഭാഗികമായ നിയന്ത്രണങ്ങളും ഏർപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. കാഠ്മണ്ഡുവിൽ രാത്രി ഏഴര മുതൽ കടകൾ അടക്കാൻ നിർദേശം നൽകിയതിനാൽ ഹോട്ടലുകൾ നേരത്തെ അടച്ചു പൂട്ടുമെന്ന് ഹോട്ടലധികൃതർ അറിയിച്ചതായി മലയാളികൾ പറഞ്ഞു. ഇതിനാൽ തന്നെ, ഈ വഴി യാത്ര ചെയ്യുന്നവർ സദാ സമയവും ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

കൊവിഡ് -19 കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ മെയ് 14 വരെ നഗരപ്രദേശങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടാൻ നേപ്പാൾ മന്ത്രിസഭയുടെ അടിയന്തര മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ശർമ ഒലിയാണ് തീരുമാനം അറിയിച്ചത്.

നേരത്തെ, കൊവിഡ് അപകടസാധ്യത കൂടുതലുള്ള പ്രദേശങ്ങളിലെ സ്കൂളുകളും കോളേജുകളും അടയ്ക്കാൻ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. സ്കൂളുകൾക്കും കോളേജുകൾക്കും അവരുടെ വെർച്വൽ ക്ലാസുകൾ തുടരാൻ സർക്കാർ നിർദ്ദേശം നൽകി.

സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചുകൊണ്ട് ആരോഗ്യ മന്ത്രാലയം ഏപ്രിൽ 15 ന് 14 ജില്ലകളെ കൊവിഡ് -19 അപകട മേഖലകളായി തരംതിരിച്ചിരുന്നു. കാഠ്മണ്ഡു, ലളിത്പൂർ, ഭക്തപൂർ, കസ്കി, രൂപാന്ദേഹി, ചിറ്റ്വാൻ, ബാൻകെ, പാർസ, കൈലാലി, മൊറാംഗ്, ഡാങ്, സുർഖേത്, ബാര, ബംഗ്ലംഗ് എന്നീ ജില്ലകളാണ് ഹൈ റിസ്ക് മേഖലകളായി പ്രഖ്യാപിച്ചിട്ടുള്ളത്. വളരെ ചെറിയ രാജ്യമായ നേപ്പാളിൽ ദിനം പ്രതി ആയിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here