കാഠ്മണ്ഡു: നേപ്പാൾ വഴി വരുന്ന ഇന്ത്യക്കാർക്ക് എൻ ഒ സി ഒഴിവാക്കി നേപ്പാൾ സർക്കാർ. ഇതോടെ നേപ്പാൾ വഴി സഊദിയിലേക്ക് വരുന്നവർക്ക് യാത്ര എളുപ്പമാകും. നേപ്പാൾ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ എമിഗ്രേഷൻ വകുപ്പാണ് ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചത്. ഏപ്രിൽ 20 മുതൽ ജൂൺ 19 വരെയുള്ള കാലയളവിൽ നേപ്പാൾ വഴി മൂന്നാമതൊരു രാജ്യത്തേക്ക് പോകുന്ന ഇന്ത്യക്കാർക്ക് എംബസിയുടെ എൻ ഒ സി വേണ്ടെന്നാണ് എമിഗ്രെഷൻ ഓഫീസർ വി എ വി ഗൗച്ചാർ അറിയിച്ചിരിക്കുന്നത്.
അതേസമയം, ഇന്ന് നേപ്പാളിൽ നിന്ന് സഊദിയിലേക്ക് വന്നവർക്ക് മുഴുവൻ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ എൻ ഒ സി ലഭ്യമായവരാണ്. ബുധനാഴ്ച വരുന്നവർക്കും എൻ ഒ സി ഇതിനകം തന്നെ ലഭിച്ചിട്ടുണ്ടെന്ന് ട്രാവൽ മേഖലയിലുള്ളവർ പറഞ്ഞു.
നേപ്പാൾ വഴി വരുന്നവർക്ക് എൻ ഒ സി നൽകുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ഏറെ വിവാദങ്ങൾ ഉണ്ടായിരുന്നു. എൻ ഒ സി അനുവദിക്കുന്നത് കുറഞ്ഞ ആളുകൾക്ക് മാത്രമായി എംബസി പരിമിതപ്പെടുത്തിയതും ഇതേ തുടർന്ന് നിരവധി പ്രവാസികൾക്ക് യാത്ര മുടങ്ങിയതും ഏറെ ചൂടേറിയ വാർത്തയായിരുന്നു. ഒടുവിൽ കേരളത്തിലെ ഏതാനും മലയാളി എംപി മാരുടെയും മറ്റും കടുത്ത ഇടപെടലിനെ തുടർന്ന് പഴയ നിലയിലേക്ക് അഥവാ നിയന്ത്രണങ്ങൾ ഇല്ലാതെ എല്ലാവർക്കും എൻ ഒ സി നൽകാനുള്ള തീരുമാനം എംബസി പുനഃസ്ഥാപിക്കുകയായിരുന്നു.
കൂടുതൽ സഊദി, പ്രധാന ഗൾഫ് വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകൂ 👇