Saturday, 27 July - 2024

അഞ്ചു വർഷം കഴിഞ്ഞ കാറുകൾക്ക് കോസ്‌വേ വഴി സഊദിയിലേക്ക് പ്രവേശനം അനുവദിക്കില്ല

റിയാദ്: സഊദിയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്ക് പ്രത്യേക നിബന്ധനകൾ ഏർപ്പെടുത്തി. സഊദി കസ്‌റ്റംസിന്റെ സഹായത്തോടെ സഊദി ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് രാജ്യത്തേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്കുള്ള മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചത്. ടാക്‌സി കാറുകൾ, ട്രക്ക്, ബസ് തുടങ്ങിയ വാഹനങ്ങൾക്കാണ് പുതിയ നിബന്ധനകൾ ബാധകം. ഏപ്രിൽ നാല് മുതൽ ഇത് പ്രാബല്യത്തിൽ വരും.

ടാക്‌സി കാറുകൾക്ക് അഞ്ചു വർഷത്തെ പഴക്കമാണ് അനുവദിക്കുക. നിർമ്മാണ തിയ്യതി മുതൽ അഞ്ചു വർഷം കഴിഞ്ഞ ടാക്‌സി കാറുകൾക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ല. ബസുകൾക്ക് പത്ത് വർഷവും ട്രക്കുകൾക്ക് 20 വര്ഷവുമാണ്‌ കാലാവധി. നിർമ്മാണ തിയ്യതി മുതൽ ഇത്രയും വർഷം പിന്നിട്ട വാഹനങ്ങൾ അതിർത്തികളിൽ നിന്നും സഊദിയിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് അതോറിറ്റി അറിയിച്ചു.

Most Popular

error: