മക്ക: മക്ക ഹറമിൽ നിയമിതയായ വനിതാ സുരക്ഷ പോലീസിന്റെ ചിത്രം വൈറലായി. ഹറമിലെത്തുന്ന തീര്ഥാടകക്കാവശ്യമായ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഹജ്ജ് ഉംറ വനിതാ സുരക്ഷാ പോലീസ് നിയമിക്കപ്പെട്ടത്.
ഇവിടെയെത്തുന്ന വനിതാ തീർത്ഥാടകർക്ക് വേണ്ട സുരക്ഷയുടെ ഭാഗമായുള്ള സുരക്ഷാ പോലീസ് ഓഫീസറുടെ ചിത്രം ഹറം അധികൃതർ തന്നെയാണ് പുറത്ത് വിട്ടത്. ചുരുങ്ങിയ സമയങ്ങൾക്കുള്ളിൽ തന്നെ ചിത്രം നിരവധി തവണ ഷെയർ ചെയ്യപ്പെട്ടു.