ലണ്ടൻ: ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നതിനെ തുടർന്ന് ഇന്ത്യയെ റെഡ്‌ലിസ്റ്റിൽ ഉൾപ്പെടുത്തി. ഇന്ത്യ റെഡ്‌ലിസ്റ്റില്‍ വന്ന വാര്‍ത്ത ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഇന്ത്യയിലേക്കുള്ള യാഥാര്ക്ക് കടുത്ത നിയന്ത്രങ്ങൾ ആലോചിക്കുകയാണ് ലോക രാജ്യങ്ങൾ. ഇന്ത്യയിൽ എവിടേക്ക് നോക്കിയാലും കാണുന്നത് ആംബുലൻസുകളും മൃതുദേഹങ്ങളും’ എന്നാണ് ബിബിസി തലക്കെട്ട് തന്നെ. ഇന്ത്യയിലെ കോവിദഃ വ്യാപന വ്യാപ്‌തിയാണ് ഇത് വിളിച്ചോതുന്നത്.
വ്യാപന ശേഷി കൂടുതലുള്ള ഡബിള്‍ മ്യൂട്ടന്റ് ഇന്ത്യന്‍ വേരിയന്റ് കൊവിഡ് (Double mutant Indian variant COVID 19 “B 1617”) ആണ് കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ വ്യാപിക്കുന്നത് എന്ന അനുമാനത്തില്‍ ഇന്ത്യയിലേക്ക് യാത്രാ വിലക്ക് പ്രഖ്യാപിക്കാന്‍ ഒരുങ്ങി പ്രമുഖ രാഷ്ട്രങ്ങള്‍. മെയ് 3 മുതല്‍ ഹോങ്കോങ്ങില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും നിലവില്‍ റദ്ദാക്കിയിട്ടുണ്ട്. ബ്രിട്ടന്‍ ആണ് ഇന്ത്യക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയ മറ്റൊരു രാഷ്ട്രം.
കൂടുതൽ രാജ്യങ്ങൾ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെക്കുമെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ, ശവപ്പറമ്പായി മാറുന്ന ഇന്ത്യയുടെ ദയനീയ മുഖം വ്യക്തമാക്കുന്ന നിരവധി റിപ്പോർട്ടുകളും ലോക മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അണയാത്ത കൂട്ട ശവദാഹ കേന്ദ്രങ്ങളുടെയും ആംബുലൻസുകളുടെ നിരയും ഉൾപ്പെടെയുള്ളവയാണ് ലോക മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നത്. https://www.facebook.com/BBCLondon/posts/5441772792531040