Thursday, 12 December - 2024

“നിങ്ങളുടെ യാത്ര എവിടെക്കാണ്?” സഊദി എയർലൈൻസ് ചോദ്യത്തിന് മറുപടി നൽകി മലയാളികളും

റിയാദ്: മെയ് പതിനേഴിന് വിമാന യാത്രാ വിലക്ക് നീക്കുമെന്ന വാർത്തകൾക്ക് പിന്നാലെ പ്രവാസികളെ ആകാംക്ഷയിലാക്കുന്ന ട്വീറ്റുകളുമായാണ് സഊദി എയർ രംഗത്തെത്തിയിരിക്കുന്നത്. ‘നിങ്ങളുടെ ലഗേജുകൾ റെഡിയാണോ’ യെന്ന ആദ്യ ട്വീറ്റ്‌ തന്നെ ചൂടേറിയ ചർച്ചകൾക് വഴിയൊരുക്കിയിരുന്നു. കുറഞ്ഞ സമയങ്ങൾക്കുള്ളിൽ തന്നെ ആയിരക്കണക്കിന് മറുപടികളായിരുന്നു ആ ട്വീറ്റ് ന് ലഭിച്ചിരുന്നത്. ചില മറുപടികൾ ചിരിപ്പിക്കുന്നതും മറു ചോദ്യങ്ങൾ ഉന്നയിച്ചുമായിരുന്നു.

എന്നാൽ, തൊട്ടടുത്ത ദിവസം തന്നെ മറ്റൊരു ചോദ്യമാണ് സഊദിയ ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘നിങ്ങളുടെ യാത്ര എവിടെക്കാണ്’ എന്ന ചോദ്യമാണ് ട്വിറ്ററിലും, ഫേസ്ബുക്കിലും സഊദിയ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതിന് മറുപടി നൽകിയാണ് പലരും രംഗത്തെത്തിയിരിക്കുന്നത്.

മലയാളികൾ കോഴിക്കോട് ഉൾപ്പെടെയുള്ള വിമാനതാവളങ്ങളുടെ പേരുകൾ നൽകിയാണ് മറുപടി നൽകിയിരിക്കുന്നത്. എന്നിട്ടെങ്കിലും നമ്മുടെ നാട്ടിലേക്ക് സർവ്വീസ് പുനഃരാരംഭിക്കാൻ സഊദിയ ആലോചിക്കട്ടെ എന്നാണ് ഇവരുടെ നിലപാട്. വിവിധ രാജ്യക്കാർ തങ്ങളുടെ രാജ്യങ്ങളുടെ പേരുകളും മറുപടിയായി നൽകുന്നുണ്ട്. ഏതായാലും സഊദിയയുടെ ഇത്തരം ട്വീറ്റ്കൾ അവ്യക്തതകൾ നൽകുന്നതായും പലരും അഭിപ്രായപ്പെടുന്നുമുണ്ട്.

തങ്ങളുടെ അഭിപ്രായം രേഖപെടുത്തേണ്ടവർക്ക് ഫേസ്ബുക്കിൽ

https://www.facebook.com/watch/?v=3902171699872350 എന്ന ലിങ്കിലും

ട്വിറ്ററിൽ https://twitter.com/Saudi_Airlines/status/1383850365699850250?s=19 എന്ന ലിങ്കിലും കയറാവുന്നതാണ്.

കൂടുതൽ സഊദി, പ്രധാന ഗൾഫ് വാർത്തകൾ ഉടൻ കിട്ടുവാനായി ഗ്രൂപ്പിൽ അംഗമാകാം 👇

https://chat.whatsapp.com/HkZ1QQBETw18B0aTyky9Og

Most Popular

error: