Saturday, 27 July - 2024

ഇരു മെയ്യായി ജീവിക്കാമെന്ന പ്രതീക്ഷയോടെ സയാമീസ് ഇരട്ടകൾ റിയാദിലേക്ക്, വീഡിയോ

റിയാദ്: തലകൾ പരസ്പരം ഒട്ടിച്ചേർന്ന നിലയിൽ ജനിച്ച സയാമീസ് ഇരട്ടകൾ വേരിപിരിഞ്ഞു ജീവിക്കാനാകുമെന്ന പ്രതീക്ഷയിൽ സഊദിയിലേക്ക്. യമനിലെ യൂസുഫ്, യാസീൻ മുഹമ്മദ്‌ അബ്ദുറഹ്‌മാൻ എന്നീ സയാമീസ് ഇരട്ടകളാണ് മെഡിക്കൽ പരിശോധനകൾക്കായി റിയാദിലേക്ക് എത്തിക്കുന്നത്. സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ പ്രത്യേക നിർദേശ പ്രകാരമാണ് ഇവരെ വേർപിരിക്കാനുള്ള നടപടികൾ ആരംഭിച്ചത്.

റിയാദിൽ പ്രത്യേക ആശുപത്രിയിൽ എത്തിക്കുന്ന ഇവരെ കൂടുതൽ വിശദമായ പരിശോധനകൾക്ക് വിധേയമാക്കിയായിരിക്കും വേർപിരിക്കാനുള്ള കാര്യത്തിൽ തീരുമാനം കൈകൊള്ളുക. ഇവരുടെ തലയാണ് ഇരുവരും പങ്ക് വെക്കുന്നത്. അതിനാൽ തന്നെ ശാസ്ത്രക്രിയ നടത്തുകയാണെങ്കിൽ തന്നെ എത്രത്തോളം വിജയിക്കുമെന്ന കാര്യത്തിൽ ആശയമുണ്ട്. റിയാദിലെ നാഷണൽ ഗാർഡിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലേക്കാണ് സയാമീസ് ഇരട്ടകളെ എത്തിക്കുക.

വീഡിയോ

Most Popular

error: