റിയാദ്: സഊദി വിലക്കുള്ള രാജ്യങ്ങളിൽ ഇന്ത്യയും ഉണ്ടെന്ന് ഓർമ്മപ്പെടുത്തി സഊദി എയർലൈൻസ്. ഇന്ത്യയിലേക്കുള്ള വിമാന യാത്രാ വിലക്ക് ഇപ്പോഴും നിലനിൽക്കുന്നുവെന്നും സഊദി എയർ. ട്വിറ്റർ, മെസഞ്ചർ എന്നിവിടങ്ങളിൽ നൽകുന്ന ചോദ്യത്തിനാണ് യാത്രാ സംബന്ധമായി ലഭിക്കുന്ന ഓട്ടോമാറ്റിക് മറുപടിയിൽ ഇക്കാര്യം അറിയിക്കുന്നത്. ഫെബ്രുവരി മൂന്നിന് നിലവിൽ വന്ന വിമാന യാത്രാ വിലക്ക് പ്രകാരം ഉൾപ്പെട്ട രാജ്യങ്ങളാണ് മറുപടിയിൽ വ്യക്തമാക്കുന്നത്.
അർജന്റീന, യുനൈറ്റഡ് അറബ് എമിറേറ്റ്സ്, ജർമ്മനി, അമേരിക്ക, ഇൻഡോനീഷ്യ, അയർലണ്ട്, ഇറ്റലി, പാക്കിസ്ഥാൻ, ബ്രസീൽ, പോർച്ചുഗൽ, യുകെ, തുർക്കി, സൗത്ത് ആഫ്രിക്ക, കിങ്ഡം ഓഫ് സ്വീഡൻ, സ്വിസ്സ് കോൺഫെഡറേഷൻ, ഫ്രാൻസ്, ലേബനോൻ, ഇജിപ്ത്, ഇന്ത്യ, ജപ്പാൻ എന്നീ രാജ്യങ്ങളാണ് നിരോധിത ലിസ്റ്റിൽ ഉൾപ്പെട്ടതെന്നാണ് പറയുന്നത്.
എന്നാൽ, തൊട്ടു താഴെ ഇന്ത്യയിലേക്കുള്ള വിലക്ക് സംബന്ധമായി കൂടുതൽ വ്യക്തത വരുത്തിയും സഊദിയ മറുപടി നൽകുന്നുണ്ട്. അന്താരാഷ്ട്ര വിമാന സർവ്വീസ് മെയ് പതിനേഴിന് പുനഃരാരംഭിക്കുമെന്നും ഇന്ത്യയിൽ നിന്നും ഇന്ത്യയിലേക്കുമുള്ള സർവീസുകൾക്ക് വിലക്ക് ഉണ്ടെന്നുമാണ് പറയുന്നത്. വിലക്ക് പിൻവലിക്കുമ്പോൾ തങ്ങളുടെ ഔദ്യോഗിക ചാനലിലൂടെ ഇക്കാര്യം വ്യക്തമാക്കുമെന്നും സഊദിയ പ്രതികരണത്തിൽ പറയുന്നുണ്ട്.
ഇതോടെ, മെയ് പതിനേഴിന് സഊദിയിൽ നിന്നും വിമാന സർവ്വീസ് ആരംഭിക്കുമെന്ന വാർത്തകൾ വരുമ്പോഴും ഇന്ത്യക്കാർക്ക് ആശ്വസിക്കാൻ വകയില്ലെന്നാണ് തോന്നുന്നത്. പ്രത്യേകിച്ചും നിലവിൽ ഇന്ത്യയിൽ കൊവിഡ് ഏറ്റവും രൂക്ഷമായ സാഹചര്യത്തിൽ.
കൂടുതൽ സഊദി, പ്രധാന ഗൾഫ് വാർത്തകൾ ഉടൻ കിട്ടുവാനായി ഗ്രൂപ്പിൽ അംഗമാകാം 👇