തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തും. ഇന്ന് ചേര്‍ന്ന കൊവിഡ് കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. രാത്രി ഒന്‍പത് മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ.
അതേസമയം പൊതുഗതാഗതത്തിന് നിയന്ത്രണമില്ല. വര്‍ക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യ ട്യൂഷൻ ഒഴിവാക്കും. മാളുകൾ, തിയേറ്ററുകൾ 7 മണി വരെ മാത്രമേ പാടുള്ളു.
കേരളത്തില്‍ നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ; പൊതുഗതാഗതത്തിന് നിയന്ത്രണമില്ല
776