മനാമ: ഇസ്‌റാഈലുമായി നയതന്ത്ര ബന്ധം ആരംഭിച്ച സാഹചര്യത്തിൽ വിമാന സർവ്വീസ് പ്രഖ്യാപിച്ച് ദേശീയ വിമാന കമ്പനിയായ ഗൾഫ് എയർ. ജൂൺ മൂന്ന് മുതൽ തെൽഅവീവിലേക്ക് സർവ്വീസ് നടത്തുന്നതിനുള്ള ഷെഡ്യൂളുകൾ ഗൾഫ് എയർ പ്രസിദ്ധീകരിച്ചു. മനാമയിൽ നിന്നും തെൽഅവീവിലേക്ക് ആഴ്ച്ചയിൽ രണ്ടു സർവീസുകളാണ് ഉണ്ടാകുക. എ 320 നിയോ വിമാനമായിരിക്കും സർവീസിനായി ഉപയോഗിക്കുക.
ഇതോടെ നയതന്ത്ര ബന്ധം സ്ഥാപിച്ചതോടെ ഇസ്‌റാഈലിലേക്ക് സർവ്വീസ് നടത്തുന്ന ഗൾഫിലെ വിമാന കമ്പനികളുടെ എണ്ണം മൂന്നായി. യു എ ഇ യിൽ നിന്നും ഫ്‌ളൈ ദുബായ്, ഇത്തിഹാദ് വിമാന കമ്പനികൾ നേരത്തെ സർവ്വീസുകൾ തുടങ്ങിയിരുന്നു.
സുഡാൻ, യുഎഇ, ബഹ്‌റൈൻ, മൊറോക്കോ എന്നീ അറബ് രാജ്യങ്ങളാണ് അടുത്തിടെ ഇസ്‌റാഈലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചത്.