കൈറോ: ഈജിപ്‌തിൽ ഇന്നലെയുണ്ടായ അപകടത്തിൽ നിരവധി പേര് മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൈറോയിൽ നിന്നും നൈൽ ഡെൽറ്റ സിറ്റിയിലേക്ക് പോകുകയായിരുന്ന യാത്ര ട്രെയിനാണ് കാർഷിക ഗ്രാമമായ തൗഖിൽ വെച്ച് അപകടത്തിൽ പെട്ടത്. അപകടത്തിൽ പതിനൊന്ന് പേർ മരണപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.
ഇക്കഴിഞ്ഞ മാർച്ച് 25 നുണ്ടായ അപകടത്തിൽ ഇരുപതോളം ആളുകൾ മരണപ്പെടുകയും ഇരുന്നൂറോളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.