ദുബൈ: പ്രകൃതിയുടെ രമണീയമായ വിസ്മയങ്ങൾ ഏറെ കൗതുകമുണർത്തുന്നു. യുഎഇയിൽ നിന്നാണ് ഏവരെയും അമ്പരപ്പിക്കുന്ന പ്രകൃതി വിസ്മയം ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്. ദുബായ് അൽ ഖുദ്ര മരുഭൂമിയിലാണ് വിസ്മയം തീർത്ത ഒരു തടാകം. ചന്ദ്രക്കലയുടെ രൂപത്തിലുള്ള മനോഹരമായ തടാകം ഫോട്ടോഗ്രഫി ഹോബിയാക്കിയ മോന അൽ തമിമി എന്ന യുവതിയാണ് മനോഹരമായ ക്യാമറയിൽ പകർത്തിയത്.
‘റമസാനിൽ ഏറെ ആഗ്രഹിക്കുന്നതിൽ ഭയപ്പേടേണ്ടതില്ല, ദൈവം മഹാനാണ്. നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം യാഥാർഥ്യമാകും’ എന്ന അടിക്കുറിപ്പോടെ ഇവർ സമൂഹമാധ്യമത്തിൽ ചിത്രം പോസ്റ്റ് ചെയ്തപ്പോൾ വൈറലാകാൻ ഏറെ നേരം വേണ്ടിവന്നില്ല. നിമിഷങ്ങൾക്കുള്ളിൽ ഇത് കൈമാറ്റം ചെയ്യപ്പെട്ടുപോകുകയായിരുന്നു.നേരത്തെ, റാസൽഖൈമയിലെ പിങ്ക് തടാകം ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. 19കാരനായ സ്വദേശി വിദ്യാർഥി അമ്മാർ അൽ ഫർസിയായിരുന്നു ഫെബ്രുവരിയിൽ റാസൽഖൈമ അൽ റംസിൽ പിങ്ക് നിറത്തിലുള്ള ജലമൊഴുകുന്ന തടാകം കണ്ടെത്തിയത്.തുടർന്ന് പിങ്ക് തടാകത്തിന്റെ ചിത്രം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെ ഇത് ഏറെ ശ്രദ്ധ നേടി. ഇതിന് ശേഷം ഈ തടാകം കാണാനും ഒട്ടേറെ പേരാണ് എത്തിയത്.