Thursday, 19 September - 2024

കൊവിഡ് ഉയരുന്നു: ചില നഗരങ്ങളിൽ പൂർണ്ണ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചേക്കും; സൂചന നൽകി ആഭ്യന്തര മന്ത്രാലയം

റിയാദ്: രാജ്യത്ത് വൈറസ് ബാധ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകേണ്ടി വരുമെന്ന സൂചന നൽകി ആഭ്യന്തര മന്ത്രാലയം രംഗത്ത്. ആരോഗ്യ മന്ത്രാലയവുമായി ചേർന്ന് റിയാദിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ആഭ്യന്തര മന്ത്രാലയ സുരക്ഷാ വക്താവ് ലഫ്: കേണൽ തലാൽ അൽ ശൽഹൂബ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. രാജ്യത്ത് വൈറസ് ബാധ തുടർച്ചയായി ഉയരുകയാണെന്നും മുൻകരുതൽ നടപടികൾ പാലിക്കാത്തതിലെ അപാകതയാണ് വൈറസ് വർധനവിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പകർച്ചവ്യാധിയുടെയും ഗുരുതരമായ കേസുകളുടെയും ഉയർച്ച സമൂഹം ആഗ്രഹിക്കാത്ത ഒരു ദിശയിലേക്ക് നമ്മെ നയിക്കും. ചില നഗരികൾ ഐസൊലേറ്റ് ചെയ്തും യാത്രാ നിരോധനം ഏർപ്പെടുത്തിയും അടക്കമുള്ള കടുത്ത തീരുമാനങ്ങൾ എടുക്കുന്നതിലേക്കാണ് ഇത് നയിക്കുക. ചില സെലിബ്രിറ്റികൾ മുൻകരുതൽ നടപടികൾ പാലിക്കാത്തത് മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഏവരും നടപടികൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ദിനം പ്രതി വൈറസ് ബാധ ഉയരുകയാണ്. നിലവിൽ ഗുരുതര രോഗികൾ ആയിരം കവിയുകയും ചികിത്സയുലുള്ളവർ പതിനായിരത്തോടടുക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് സ്ഥിരീകരിച്ച 916 വൈറസ് ബാധയിൽ പകുതിയോളം തലസ്ഥാന നഗരിയായ റിയാദിലാണ്. മക്കയിൽ 203 ഉം കിഴക്കൻ സഊദിയിൽ 131 ഉം വൈറസ് ബാധയാണ് സ്ഥിരീകരിച്ചത്.

Most Popular

error: