റിയാദ്: സഊദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഒരു ആൺകുട്ടിയുടെ കൂടി പിതാവായി. വാർത്ത സഊദി സോഷ്യൽ മീഡിയകളിലും ഓൺലൈൻ മാധ്യമങ്ങളിലും ട്രെൻഡിംഗ് ആയിരുന്നു. അബ്ദുൽ അസീസ് എന്നാണ് പുതുതായി ജനിച്ച കുട്ടിക്ക് പേരിട്ടിരിക്കുന്നത്.
സഊദി രാഷ്ട്ര പിതാവും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പിതാമഹനുമായ അബ്ദുൽ അസീസ് രാജാവിന്റെ പേര് തന്നെ കുട്ടിക്കിട്ടത് ഏറെ ശ്രദ്ധേയമായി. അബ്ദുൽ അസീസ് ബിൻ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് എന്നാണ് പേര്.
അബ്ദുൽ അസീസ് ബിൻ മുഹമ്മദ് ബിൻ സൽമാൻ എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻഡ് ആയി. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആയിരങ്ങളാണ് ട്വീറ്റ് ചെയ്തത്.