Saturday, 14 December - 2024

സഊദിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ, വീഡിയോ

റിയാദ്: സഊദിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. വിശുദ്ധ മദീന ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലാണ് മഴ അനുഭവപ്പെടുന്നത്. മക്ക- മദീന റോഡിലെ വിവിധ ഗ്രാമങ്ങളിലും മഴ ലഭിച്ചു. അൽ ഉല, അൽഐസ്, യാമ്പു, ബദ്ർ തുടങ്ങിയ പ്രദേശങ്ങളിലും മഴ പെയ്തു. പലയിടത്തും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഹായിൽ, തായിഫ്, ജിസാൻ പ്രദേശങ്ങളിലും മഴ പെയ്തു. അസീർ പ്രവിശ്യയുടെ പല ഭാഗങ്ങളിലും കനത്ത മഴയാണ് ലഭിച്ചത്. കനത്തത് മഴയെ തുടർന്ന് അൽഹദ ചുരം റോഡ് താത്കാലികമായി അടച്ചു. മഴ വരും മണിക്കൂറുകളിൽ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചു.

മദീനയിലെ മസ്ജിദുന്നബവിയിൽ മഴ പെയ്തപ്പോൾ

Most Popular

error: