റിയാദ്: ഒറ്റവരിയിലെ സഊദി എയർ ലൈൻസ് ട്വീറ്റ് വൈറലായി. “നിങ്ങളുടെ ബാഗുകൾ റെഡിയാണോ?” സഊദി ദേശീയ വിമാന കമ്പനിയുടെ ട്വീറ്റ് ആണ് വൈറൽ ആയത്. സഊദി എയർലൈൻസ് സർവ്വീസുകൾക്ക് പൂർണ്ണ സജ്ജമാണെന്നും നിങ്ങൾ യാത്രക്ക് തയ്യാറായോ എന്നുമാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് കരുതുന്നത്.
സ്യൂട്ട്കേസുകളുടെ ഫോട്ടോകൾ പലരും പോസ്റ്റ് ചെയ്തതിനാൽ ഇന്ററാക്ടീവുകളുടെ ട്വീറ്റുകൾ ഏറെ തമാശകൾ നിറഞ്ഞ രൂപത്തിലായിരുന്നു. യാത്രയിൽ നിന്ന് വിലക്കുകൾ നീക്കം ചെയ്യാനുള്ള തീരുമാനം അവർ സൂചിപ്പിക്കുന്നതായാണ് പലരും ട്വിറ്ററിൽ കുറിക്കുന്നത്. എന്നാൽ, പല ട്വീറ്റുകളും ഏറെ തമാശകൾ നിറഞ്ഞതും ഇനിയും കാത്തു നിൽക്കണോ? എത്ര കാലമായി ഇങ്ങനെ റിപ്പോർട്ടുകൾ പുറത്തിറക്കുന്നു തുടങ്ങിയ ചോദ്യ ശരങ്ങളുമായാണ്.
വിമാന ഗോവണിയിൽ കയറി വിമാനത്തിനായി കാത്തിരിക്കുന്ന ചിത്രവും വിമാനത്തിൽ ഉറങ്ങുന്ന ചിത്രവും ഞങ്ങൾ തയാറാണ് നിങ്ങൾ തയാറാണോ എന്ന മറു ചോദ്യവുമെല്ലാം ട്വിറ്ററിൽ സഊദിയ ട്വീറ്റിനോട് മറുപടിയായി കമന്റുകൾ എത്തുന്നുണ്ട്.
മെയ് പതിനേഴിന് തന്നെ സഊദിയ വിമാന സർവ്വീസുകൾ ആരംഭിക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. അതിന്റെ തുടർച്ചയാണ് ട്വീറ്റ് എന്നാണ് കരുതുന്നത്.
കൂടുതൽ സഊദി, പ്രധാന ഗൾഫ് വാർത്തകൾ ഉടൻ കിട്ടുവാനായി ഗ്രൂപ്പിൽ അംഗമാകാം 👇