സഊദിയിൽ ഗുരുതര കൊവിഡ് രോഗികൾ ഉയരുന്നു

0
1153

റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 948 പുതിയ കൊവിഡ് രോഗികൾ കൂടി സ്ഥിരീകരിച്ചതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 9 പേർ മരണപ്പെടുകയും 775 പേർ രോഗമുക്തി നേടുകയും ചെയ്‌തിട്ടുണ്ട്‌.

നിലവിൽ 9,449 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 1,018 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.

ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,810 ആയും വൈറസ് ബാധിതർ 404,054 ആയും രോഗ മുക്തി നേടിയവരുടെ എണ്ണം 387,795 ആയും ഉയർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here