Friday, 13 December - 2024

മൂന്നിനം ഫുഡ്‌ ട്രക്കുകളിൽ അടുത്ത മാസം മുതൽ സമ്പൂർണ സഊദി വത്കരണം ആരംഭിക്കും

റിയാദ്: ഭക്ഷ്യ വസ്തുക്കൾ വിതരണം നടത്തുന്ന മൂന്നിനം ട്രക്കുകളിൽ അടുത്ത മാസം മുതൽ സമ്പൂർണ സഊദി വത്കരണം ആരംഭിക്കും. ഐസ് ക്രീം, പാനീയങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ വിൽപന നടത്തുന്ന വാഹനങ്ങളിലാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം സമ്പൂർണ സഊദിവൽക്കരണം നടപ്പാക്കുന്നത്. ഇതോടൊപ്പം, തൊഴിലുകൾ ആഗ്രഹിക്കുന്ന സ്വദേശികൾക്ക് വിവിധ സഹായങ്ങളും മന്ത്രാലയം നൽകുന്നുണ്ട്.

പുതുതായി ജോലിയിൽ പ്രവേശിക്കുന്നവരുടെ വേതന വിഹിതം വഹിക്കുന്ന പദ്ധതിയും തൊഴിൽ പരിശീലനം നൽകുന്നതിനുള്ള ചെലവുകൾ വഹിക്കുന്ന പദ്ധതിയും അടക്കമുള്ള പദ്ധതികളാണ് മന്ത്രാലയം നടപ്പാക്കുക. മൂന്നു വർഷത്തിനുള്ളിൽ സ്വകാര്യ മേഖലയിൽ മൂന്നു ലക്ഷത്തിലേറെ സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കാനാണ് സഊദി തൊഴിൽ സാമൂഹിക വികസന മന്ത്രാലയം ശ്രമിക്കുന്നത്. അടുത്തിടെ, മാളുകൾക്ക് സഊദി വത്കരണ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഷോപ്പിംഗ് മാളുകൾക്കും വാണിജ്യ കേന്ദ്രങ്ങൾക്കും അകത്ത് പ്രവർത്തിക്കുന്ന റെസ്റ്റോറന്റുകളിൽ 40 ശതമാനം സഊദി വത്കരണമുൾപ്പെടെയുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചത്. ഇൻഡസ്സ്ട്രിയൽ മേഖലയിലും സഊദി വത്കരണം ഉയർത്താൻ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Most Popular

error: