Saturday, 27 July - 2024

മാലിദ്വീപ് വഴിയുള്ള യാത്രികർക്ക് ആശ്വാസം; വാക്സിനേഷൻ പൂർത്തിയായാൽ ക്വാറന്റൈനും പിസിആർ ടെസ്റ്റും വേണ്ട

മാലി: മാലിദ്വീപ് വഴിയുള്ള യാത്രികർക്ക് ആശ്വാസമേകി ഗവൺമെന്റ് പുതിയ സർക്കുലർ പുറത്തിറക്കി. രണ്ട് ഡോസും വാക്സിനേഷൻ പൂർത്തിയായാൽ ക്വാറന്റൈൻ ആവശ്യമില്ലെന്നാണ് മാലദ്വീപ് ടൂറിസം മന്ത്രാലയം പുറത്തിറക്കിയ സർകുലറിൽ അറിയിച്ചിരിക്കുന്നത്. രണ്ട് ഡോസ് കൊവിഡ് വാക്‌സിൻ സ്വീകരിച്ച ടൂറിസ്റ്റുകൾക്ക് പി.സി.ആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതില്ലെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടു ഡോസ് വാക്‌സിനെടുത്ത് 14 ദിവസം പൂർത്തിയാക്കിയവർക്ക് അടുത്ത ചൊവ്വാഴ്ച മുതൽ പിസിആർ ടെസ്റ്റ് റിപ്പോർട്ടോ ക്വാറന്റൈനോ ആവശ്യമില്ല.

രാജ്യത്തേക്ക് എത്തുന്നവരിൽ രണ്ടാം ഡോസ് എടുത്ത് 14 ദിവസം പൂർത്തിയാക്കിയ ശേഷമാണ് പ്രവേശിക്കുന്നതെങ്കിൽ പിസിആർ ടെസ്‌റ്റോ, ക്വാറന്റൈനോ ആവശ്യമില്ലെന്നാ അറിയിച്ചിരിക്കുന്നത്. ഈ മാസം 20 മുതലാണ് വ്യവസ്ഥ നിലവിൽ വരികയെന്ന് ടൂറിസം ഫെസിലിറ്റികൾക്ക് മന്ത്രാലയം അയച്ച സർക്കുലറിൽ വ്യക്തമാക്കി.
അറുപത് ശതമാനം ജനവാസമുള്ള ഒരു ദ്വീപിലെ ടൂറിസ്റ്റ് റിസോർട്ട്, ഗസ്റ്റ്ഹൗസ്, ഹോട്ടൽ ദ്വീപുകൾ എന്നിവയിലേക്ക് എത്തുന്നവർ കൊവിഡ് -19 വാക്‌സിനിലെ രണ്ട് ഡോസുകൾ പൂർത്തിയാക്കി പതിനാല് ദിവസം പൂർത്തിയാക്കിയാൽ ക്വാറന്റൈൻ ആവശ്യമില്ലെന്നും സർക്കുലറിൽ അറിയിച്ചു. എന്നാൽ, ആരോഗ്യപ്രവർത്തകർ, ഡേകയർ സെന്റർ ജോലിക്കാർ, സ്‌കൂൾ ജോലിക്കാർ ഉൾപ്പെടെയുള്ള തൊഴിൽ വിസകളിൽ എത്തുന്നവർ വാക്‌സിൻ എടുത്താലും പിസിആർ ടെസ്റ്റ് നിർബന്ധമാണെന്നും സർക്കുലറിൽ വ്യക്തമാക്കി.

നിലവിൽ സഊദി അറേബ്യയിലേക്ക് വരുന്നതിനായി 14 ദിവസം ക്വാറന്റൈനിൽ കഴിയുന്നതിനായി പോകുന്ന ഇന്ത്യക്കാരടക്കം എല്ലാ ടൂറിസ്റ്റുകളും പിസിആർ ടെസ്റ്റ് നെഗറ്റീവ് റിപ്പോർട്ടുമായാണ് മാലിയിൽ എത്തുന്നത്. ഇവിടെ വിമാനമിറങ്ങുമ്പോൾ എയർപോർട്ടിൽ നെഗറ്റീവ് റിസൾട്ട് കാണിക്കണം. എന്നാൽ രണ്ടു ഡോസ് വാക്‌സിനെടുത്ത് 14 ദിവസം പൂർത്തിയാക്കിയവർക്ക് അടുത്ത ചൊവ്വാഴ്ച മുതൽ പിസിആർ ടെസ്റ്റ് റിപ്പോർട്ടോ ക്വാറന്റൈനോ ആവശ്യമില്ല.

Most Popular

error: