Saturday, 27 July - 2024

ക്വാറന്റൈൻ നിർദേശങ്ങൾ ലംഘിച്ച ഏഴു പേരെ കണ്ടെത്തി, കാത്തിരിക്കുന്നത് 2 ലക്ഷം റിയാൽ പിഴയും 2 വർഷം തടവും ശിക്ഷ

ദമാം: ഐസൊലേഷൻ, ക്വാറന്റൈൻ നിർദേശങ്ങൾ പാലിക്കാതെ പുറത്തിറങ്ങിയ ഏഴു പേരെ പിടികൂടിയതായി സഊദി കിഴക്കൻ പ്രവിശ്യ പോലീസ് അറിയിച്ചു. കൊവിഡ് പോസിറ്റീവ് ആയവരെയാണ് മുൻകരുതൽ നിർദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് പോലീസ് കണ്ടെത്തിയത്. മുൻകരുതൽ നടപടികൾ നടപ്പിലാക്കുന്നതിനായുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയുമായി ഏകോപിപ്പിച്ച്, ദമാം, അബ്ഖൈഖ്, അൽ-ഹസ, അൽ-ഖോബാർ ഗവർണറേറ്റുകളിൽ നിന്നാണ് നിയമലംഘകരെ അറസ്റ്റ് ചെയ്തത്. നിയമ നടപടികൾ പൂർത്തീകരിച്ചു ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജില്ലാ പോലീസ് വക്താവ് ലഫ്: കേണൽ മുഹമ്മദ്‌ അൽ ശഹരി പറഞ്ഞു.

കൊറോണ മഹാമാരിക്കെതിരെ നേരിടാൻ സ്വീകരിച്ച പ്രതിരോധ നടപടികളുടെ ലംഘനങ്ങൾക്കെതിരെ കടുത്ത ശിക്ഷയാണ് ഈടാക്കുന്നത്. ക്വാറന്റൈൻ നിർദ്ദേശങ്ങൾ ലംഘിക്കുന്നവരെ 200,000 റിയാലിൽ കൂടാത്ത പിഴയോടെ ശിക്ഷിക്കപ്പെടുമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. അല്ലെങ്കിൽ രണ്ട് വർഷം തടവ് ശിക്ഷയോ ചിലപ്പോൾ രണ്ടും കൂടി ഒരുമിച്ചോ ലഭിച്ചേക്കും. നിയമലംഘനം ആവർത്തിച്ചാൽ ശിക്ഷാ നടപടികളും ഇരട്ടിയാകും.

Most Popular

error: