യുഎൻഎ പ്രതിനിധി സംഘം റിയാദ് ഇന്ത്യൻ എംബസ്സിയിൽ അധികൃതരുമായി ചർച്ച നടത്തി

0
732

റിയാദ്: യുഎൻഎ പ്രതിനിധി സംഘം റിയാദ് ഇന്ത്യൻ എംബസ്സി അധികൃതരുമായി ചർച്ച നടത്തി. റിയാദ് ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ രാം പ്രസാദ്, സജീവ് എം ആർ (ഫസ്റ്റ് സെക്രെട്ടറി, സാമൂഹിക ക്ഷേമ, ഹെഡ് ഓഫ് ചാന്സറി) എന്നിവരുമായാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രധിനിധികൾ കൂടിക്കാഴ്ച നടത്തിയത്. സഊദിയിലെ ഇന്ത്യൻ നഴ്സുമാരും ആരോഗ്യ പ്രവർത്തകരും അഭിമൂഖികരിക്കുന്ന വിവിധ പ്രശ്നങ്ങളിലേക്ക് അധികൃതരുടെ ശ്രദ്ധ ക്ഷണിക്കുകയായിരുന്നു പ്രതിനിധി സംഘത്തിൻ്റെ ഉദ്ദേശ്യം. സഊദിയിലെ ഇന്ത്യൻ നഴ്സിംഗ് സമൂഹത്തിനു എല്ലാ സഹായവും പിന്തുണയും ഇരുവരും വാഗ്ദാനം ചെയ്തു.

സംഘത്തിൽ യുഎൻഎ സഊദി കോഡിനേറ്റർ മൈജോ ജോൺ തൃശൂർ, റിയാദ് കോർഡിനേറ്റർമാരായ ഷമീർ വട്ടിയൂർക്കാവ്, മായ ആലപ്പുഴ, യുഎൻഎ മക്ക കോർഡിനേറ്ററും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ സാമൂഹിക ക്ഷേമ ഏകോപന സമിതി അംഗവുമായ മുഹമ്മദ് ഷമീം നരിക്കുനി എന്നിവരുമുണ്ടായിരുന്നു.

റിയാദ് ഇന്ത്യൻ എംബസ്സിയുടെ കീഴിലുള്ള റിയാദ്, ഹായിൽ, ഖസീം അൽജൗഫ്, നോർത്തേൺ ബോർഡറിലെ അറാർ, റഫഹാ, തുറൈഫ്, ഈസ്റ്റേൺ പ്രൊവിൻസിലെ അഹ്‌സ, ദഹ്റാൻ, ഖോബാർ, ഖത്തീഫ്, ഹഫ്ർ അൽ ബാത്തിൻ, അൽ ജുബൈൽ തുടങ്ങിയ പ്രദേശങ്ങളിൽ നഴ്സുമാരുടെ ആവശ്യങ്ങൾക്കായി
റീജിയണൽ കോഡിനേറ്റർ മാരുമായി ബന്ധപ്പെടാവുന്നതാണെന്ന് സംഘം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here