Saturday, 27 July - 2024

ലൈസൻസും ഇനി മൊബൈലിൽ; ക്യു ആർ സംവിധാനത്തിലുള്ള ലൈസൻസ് മുറൂർ പുറത്തിറക്കി

റിയാദ്: സഊദിയിൽ ഇഖാമ പോലെ തന്നെ മൊബൈലിലെ ഡ്രൈവിങ് ലൈസൻസും മതിയാകുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലെ അബ്ഷിർ ഇൻഡിവിജ്വൽ, തവക്കൽന ആപ്ലിക്കേഷനുകളിൽ സജീകരിച്ച ഓൺലൈൻ ഡ്രൈവിങ് ലൈസൻസ് ട്രാഫിക് വിഭാഗം ഇന്ന് പുറത്തിറക്കി.

നാഷണൽ ഇൻഫർമേഷൻ സെന്ററിന്റെ സഊദി അതോറിറ്റി ഫോർ ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി സഹകരിച്ച് വികസിപ്പിച്ച ഡ്രൈവിംഗ് ലൈസൻസിന്റെ ഡിജിറ്റൽ പകർപ്പ് സുരക്ഷാ അധികൃതരുടെ അംഗീകാരമുള്ളതാണെന്നും എല്ലാ നടപടിക്രമങ്ങളിലും ഇത് മതിയാകുമെന്നും ട്രാഫിക് വിഭാഗം വക്താവ് പറഞ്ഞു.

ക്യു ആർ കോഡ് സംവിധാനത്തിലാണ് ഡിജിറ്റൽ ലൈസൻസ് സജ്ജീകരിച്ചിരിക്കുന്നത്. ഒരിക്കൽ ആക്റ്റീവ് ആക്കിയാൽ ഏതാനും ദിവസം വരെ ഇത്, പിന്നീട് ആവശ്യ ഘട്ടങ്ങളിൽ ഇന്റർനെറ്റ് ഇല്ലാതെ തന്നെ ഉപയോഗിക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത. ഡിജിറ്റൽ ഇഖാമയും ഇതേ സംവിധാനത്തിലാണ് ഉപയോഗിക്കാൻ സാധിക്കുന്നത്.

Most Popular

error: