Friday, 13 December - 2024

സഊദിയിൽ കൊവിഡ് പരിശോധന ശക്തം; ജിദ്ദയിൽ മാത്രം നിരവധി പ്രധാന സൂഖുകൾ അടച്ചു പൂട്ടി

ജിദ്ദ: സഊദിയിൽ കൊവിഡ് പരിശോധന ശക്തമായി തുടരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂഖുകളും ഷോപ്പിംഗ് മാളുകളും കേന്ദ്രീകരിച്ച് ശക്തമായ പരിശോധനയാണ് നടക്കുന്നത്. പലസ്ഥലങ്ങളിലും പ്രധാന വ്യാപാര കേന്ദ്രങ്ങൾ അധികൃതർ അടപ്പിച്ചിട്ടുണ്ട്. മുൻകരുതൽ നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്നാണ് നടപടി. 72 മണിക്കൂറിനിടെ 4,369 പരിശോധനകളാണ് ജിദ്ദ മുനിസിപ്പാലിറ്റിയിൽ മാത്രം നടത്തിയത്.

ബാബ് ശരീഫ്, ഖസ്‌കിയ, ബിദൂനിയസ് മാർക്കറ്റുകളും തഹ്‌ലിയ സ്ട്രീറ്റിലെഅൽ അറിയപ്പെട്ട സ്‌റ്റോറുകളും അധികൃതർ അടപ്പിച്ചു. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാതെ ആളുകൾ ധാരാളമായി കൂട്ടം കൂടിയതിനെ തുടർന്നാണ് നടപടി. റഹ്‌മാനിയ 1,2 , അൽഫുർസാൻ എന്നീ മാർക്കറ്റുകളും അടച്ചുപൂട്ടി. ബലദ് മുനിസിപ്പാലിറ്റിയിലും നിരവധി സ്ഥാപനങ്ങൾ അടച്ചു പൂട്ടിച്ചിട്ടുണ്ട്.

Most Popular

error: