Saturday, 27 July - 2024

ഇന്ത്യയിൽ സഊദിയുടെ റമദാൻ ഇഫ്ത്വാർ പദ്ധതി

റിയാദ്: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങളിൽ സഊദിയുടെ ഇഫ്ത്വാർ പദ്ധതി. സഊദി ഇസ്‌ലാമിക് അഫയേഴ്‌സ് മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് കിംഗ് സൽമാൻ പദ്ധതിയിലെ ഇഫ്ത്വാർ കിറ്റ് വിതരണം നടക്കുന്നത്. ന്യൂഡൽഹിയിലെ സഊദി എംബസിയുടെ സഹായത്തോടെ ഇന്ത്യയിലെ വിവിധയിടങ്ങളിൽ ഇഫ്ത്വാർ വിതരണം നടക്കുന്നുണ്ടെന്ന് സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു.

വിശുദ്ധ റമദാൻ മാസത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും നഗരങ്ങളിലുമുള്ള 80,000 ത്തിലധികം കുടുംബങ്ങൾക്ക് ഭക്ഷണം നൽകാൻ ലക്ഷ്യമിട്ടുള്ള പദ്ധതി ന്യൂഡൽഹിയിലെ സഊദി അറേബ്യ എംബസിയിലെ മതപരമായ അറ്റാഷെ ഓഫീസിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ന്യൂഡൽഹിയിലെ സഊദി അറേബ്യ എംബസിയിലെ അറ്റാഷെ ബദർ അൽ അനസി ഉദ്ഘാടനം ചെയ്‌തു. സഊദി ഇസ്‌ലാമിക് അഫയേഴ്‌സ്, കോൾ ആൻഡ് ഗൈഡൻസ് മന്ത്രി ശൈഖ് ഡോ: അബ്ദുല്ലത്തീഫ് അൽ അൽ ശൈഖിന്റെ പിന്തുണയുടെയും തുടർനടപടിയുടെയും ഭാഗമായിട്ടാണ് പരിപാടിയുടെ ഉദ്ഘാടനമെന്നും ഇന്ത്യയിലെ സഊദി അംബാസഡർ ഡോ: സഊദ് അൽ സതിയുടെ മേൽനോട്ടത്തിലും സഹകരണത്തിലും ഇന്ത്യയിലെ സർവ്വകലാശാലകൾ, അസോസിയേഷനുകൾ, ഇസ്‌ലാമിക് കേന്ദ്രങ്ങൾ എന്നിവയുമായി ഏകോപനം നടത്തിയുമാണ് വിതരണമെന്നും എംബസിയിലെ റിലീജിയസ് അറ്റാഷെ ബദർ അൽ അനസി പറഞ്ഞു.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള മുസ്‌ലിംകളെയും സേവിക്കുന്നതിൽ സഊദി അറേബ്യ നടത്തിയ ശ്രമങ്ങളെ പ്രശംസിക്കുകയും സഊദി സർക്കാരിനോട് നന്ദിയും കടപ്പാടും അറിയിക്കുന്നതായി കിറ്റ് സ്വീകരിച്ചവർ പറഞ്ഞു. ഇന്ത്യക്ക് പുറമെ ലോകത്തട്ടിത്തെ വിവിധ രാജ്യങ്ങളിൽ സഊദി അറേബ്യ റമദാൻ കിറ്റ് വിതരണം ചെയ്യുന്നുണ്ട്.

Most Popular

error: