ബാങ്ക് അകൗണ്ടുകൾ അപ്ഡേറ്റ് ചെയ്യാനെന്ന പേരിലും സമ്മാനം അടിച്ചതായും വ്യാജ സന്ദേശങ്ങൾ അയച്ചു പണം തട്ടുന്ന സംഘത്തെ കണ്ടെത്താൻ പ്രത്യേക ഓപ്പറേഷൻ, 24 പാക് പൗരന്മാർ അറസ്റ്റിൽ

0
1409

റിയാദ്: സമ്മാനം അടിച്ചതായും മറ്റും വ്യാജ സന്ദേശങ്ങൾ അയച്ചു പണം തട്ടുന്ന പാകിസ്ഥാൻ പൗരന്മാരെ അറസ്റ്റ് ചെയ്തതായി സഊദി പോലീസ് വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 24 പാകിസ്ഥാൻ പൗരന്മാരെയാണ് സുരക്ഷാ സേന പ്രത്യേക ഓപ്പറേഷനിലൂടെ അറസ്റ്റ് ചെയ്തത്. 35 മില്യൺ റിയാൽ ഇവർ തട്ടിയെടുത്തതായാണ് കണക്കാക്കുന്നത്.

സ്വദേശികളെയും വിദേശികളെയും കബളിപ്പിക്കുന്ന രീതിയിൽ സമ്മാനം അടിച്ചതായി സന്ദേശം നൽകുക, ബാങ്ക് അകൗണ്ടുകൾ അപ്ഡേറ്റ് ചെയ്യാണെന്ന പേരിൽ വിവരങ്ങൾ ചോർത്തി പണം തട്ടുക, തുടങ്ങിയ രീതിയിലുള്ള തട്ടിപ്പുകളാണ് സംഘം നടത്തിയിരുന്നത്. ഇവരിൽ നിന്ന് 73 മൊബൈലുകൾ, 67,506 റിയാൽ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

വഞ്ചന കുറ്റകൃത്യങ്ങൾക്കെതിരായ സുരക്ഷാ തുടർനടപടികളുടെ ഫലമായി അനധികൃത സാമ്പത്തിക പ്രവർത്തന സ്രോതസ്സുകൾ കണ്ടെത്തുന്നതിനും മക്ക, അസീർ , കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലെ ക്രിമിനൽ ശൃംഖലകൾ കണ്ടെത്തിയാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ മുപ്പതിനും നാൽപതിനും ഇടയിൽ പ്രായാണുള്ളവരാണെന്ന് റിയാദ് പ്രാവിശ്യ പോലീസ് വക്താവ് മേജർ ഖാലിദ് അൽ ഖിർദിസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here